അസോസിയേഷന്‍

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ ലിമയും ഒന്നാം സ്ഥാനത്ത്


ജൂണ്‍ ഒന്നാം തിയതി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍( LIMA) ആതിഥേയയരായി ലിതെര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് മീറ്റ് 2019 ല്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാംസ്ഥാനം നേടിയത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ആയിരുന്നു . എന്നാല്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ പരാതിയെ തുടര്‍ന്ന് വീണ്ടും പോയിന്റ് കണക്കുകൂട്ടിയപ്പോള്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയും ഒന്നാം സ്ഥാനത്തിനു അര്‍ഹരായെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ലിമക്കും ഒന്നാം സ്ഥാനം നല്കാന്‍ യുക്മ നോര്‍ത്ത് വെസ്റ്റ് കമ്മറ്റി തീരുമാനിച്ച വിവരം ലിമയെ അറിയിച്ചിട്ടുണ്ട്.


വരുന്ന യുക്മ കലാമേളയില്‍ വച്ച് ലിമക്ക് അവാര്‍ഡ് കൈമാറും എന്നും അറിയിച്ചിട്ടുണ്ട്. നോര്‍ത്ത് വെസ്റ്റ് മല്‍സരങ്ങളില്‍ പങ്കെടുത്ത എല്ലാവരുടെയും നേട്ടമാണിതെന്നു ലിമ നേതൃത്വം അറിയിച്ചു ,പങ്കെടുത്ത ഏല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നു ലിമ ഭാരവാഹികള്‍ പറഞ്ഞു.

  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  • ഐ ഒ സി ഇപ്‌സ്വിച്ച് റീജിയന്റെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions