അസോസിയേഷന്‍

അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 28ന് ആഷ്‌ഫോര്‍ഡ് ആദ്യ മത്സരം മുതല്‍ തീ പാറും


ആഷ്‌ഫോര്‍ഡ് : ജോസഫ് മൈലാടും പാറയില്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിക് വേണ്ടിയുള്ള 7ാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വില്‍സ്ബറോ കെന്റ് റീജണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും.

ജൂലൈ 28 ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് ആരംഭിക്കുന്ന മത്സരം ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സജികുമാര്‍ ഗോപാലന്‍ ഔപചാരികമായി ഉത്ഘാടനം ചെയ്യും.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 7ാം വര്‍ഷം വളരെ ആഘോഷമായി നടക്കുമ്പോള്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 8 പ്രശസ്തമായ ടീമുകള്‍ വീറും വാശിയോോടും കൂടി ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കപ്പെടുന്നു.

ഒന്നാം സ്ഥാനക്കാര്‍ക്ക് ജോസഫ് മൈലാടും പാറയില്‍ എവര്‍റോളിംഗ് ട്രോഫിക്ക് പുറമേ 501 പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 251 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കുന്നതാണ്. കൂടാതെ ബെസ്റ്റ് ബാറ്റ്‌സ്മാനും ബെസ്റ്റ് ബൗളര്‍ക്കും ഹോളിസ്റ്റിക് കെയര്‍ യുകെ സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫികളും നല്‍കുന്നതാണ്.

ടൂര്‍ണമെന്റിന്റെ ദിവസം രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അസോസിയേഷന്‍, കാര്‍ണിവല്‍ (ബൗണ്‍സി കാസില്‍, പാട്ടയയേറി, വളയമേറ്, കിലുക്കി കുത്ത്, ബക്കറ്റ് ചലഞ്ച്, സ്വീറ്റ് ജാര്‍)സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിന്റെ തനതു വിഭവങ്ങള്‍ മിതമായ നിരക്കില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കൈയ്യേന്തിഭവന്‍ ഭക്ഷണ ശാല രാവിലെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നു.

വൈകീട്ട് സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാന ദാനം. ഹോളിസ്റ്റിക് കെയര്‍ യുകെ ഡോ റിതേഷ് പരീക്ക് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ ടൂര്‍ണമെന്റ് വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടേയും സഹകരണവും യുകെയിലെ കായിക പ്രേമികളായ എല്ലാ ആള്‍ക്കാരേയും ഈ ദിവസം വില്‍സ്ബറോ റീജിണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളായ സജികുമാര്‍ ഗോപാലന്‍ (പ്രസിഡന്റ്) ആന്‍സി സാം( വൈസ് പ്രസിഡന്റ്) ജോജി കോട്ടക്കല്‍ ( സെക്രട്ടറി) സുബിന്‍ തോമസ് (ജോ സെക്രട്ടറി), ജോസ് കണ്ണൂക്കാടന്‍ (ട്രഷറര്‍), ജെറി ജോസ് (സ്‌പോര്‍ട്‌സ് കണ്‍വീനര്‍) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം

വില്‍സ്ബറോ റീജണല്‍ ക്രിക്കറ്റ് ഗ്രൗണ്ട്

ആഷ്‌ഫോര്‍ഡ് കെന്റ് TN240NE

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions