അസോസിയേഷന്‍

യുക്മ സാംസ്‌ക്കാരികവേദിക്ക് നവ സാരഥികള്‍

യു കെ മലയാളികളുടെ സാംസ്‌ക്കാരിക ചേതനയുടെ സര്‍ഗ്ഗാവിഷ്‌ക്കാരം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ സാംസ്‌ക്കാരികവേദിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു. യുക്മയുടെ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന പോഷക സംഘടനാ വിഭാഗമാണ് യുക്മ സാംസ്‌ക്കാരികവേദി. യു കെ മലയാളികള്‍ക്കിടയില്‍ കലാരംഗത്തും സാംസ്‌ക്കാരിക രംഗത്തും നേതൃരംഗത്തും പ്രതിഭ തെളിയിച്ച വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് പുതിയ പ്രവര്‍ത്തക സമിതി രൂപീകരിച്ചിരിക്കുന്നതെന്ന് അംഗങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ നിര്‍വാഹക സമിതി അറിയിച്ചു.

ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ചെയര്‍മാന്‍ ആയുള്ള യുക്മ സാംസ്‌ക്കാരികവേദിയുടെ വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തിയാണ്. ലിവര്‍പൂള്‍ നിവാസിയായ ജോയി 20152017 വര്‍ഷങ്ങളില്‍ യുക്മ സാംസ്‌ക്കാരിക സമിതി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. യുക്മ സ്റ്റാര്‍സിംഗര്‍ സീസണ്‍ 2 ന്റെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു ജോയി.

മുന്‍വര്‍ഷങ്ങളില്‍ സാംസ്‌ക്കാരികവേദിയുടെ ജനറല്‍ കണ്‍വീനര്‍, വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സി എ ജോസഫ് ആണ് രക്ഷാധികാരി. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ നിലവിലുള്ള നാഷണല്‍ കമ്മറ്റി അംഗം കുര്യന്‍ ജോര്‍ജ്ജ് ദേശീയ കോര്‍ഡിനേറ്ററിന്റെ ചുമതല നിര്‍വഹിക്കും. തോമസ് മാറാട്ടുകളം, ജെയ്‌സണ്‍ ജോര്‍ജ്ജ് എന്നിവര്‍ ആണ് സാംസ്‌ക്കാരികവേദി ജനറല്‍ കണ്‍വീനര്‍മാര്‍. യുക്മ ദേശീയ കമ്മറ്റി അംഗമായും ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ സെക്രട്ടറിയായും മികവുതെളിയിച്ചിട്ടുള്ള വ്യക്തിയാണ് കോള്‍ചെസ്റ്ററില്‍നിന്നുള്ള തോമസ് മാറാട്ടുകളം. ജ്വാല ഇമാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും യുക്മ സാംസ്‌ക്കാരികവേദി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്, യു കെ യിലെ അറിയപ്പെടുന്ന ഒരു നാടകനടന്‍ കൂടിയായ ജെയ്‌സണ്‍ ജോര്‍ജ്ജ്.

കൂടുതല്‍ വ്യക്തതയോടും ദിശാബോധത്തോടും കൂടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് യുക്മ സാംസ്‌ക്കാരികവേദിയുടെ വിവിധ ഉപസമിതികള്‍ രൂപീകരിച്ചിരിക്കുന്നത്. ലോക പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായ ജ്വാല ഇമാഗസിന്‍ യുക്മ സാംസ്‌ക്കാരികവേദിയുടെ തിലകക്കുറിയാണ്. ഈ ഭരണ സമിതിയുടെ തുടക്കത്തില്‍ത്തന്നെ 'ജ്വാല' ഉപസമിതി പ്രഖ്യാപിച്ചിരുന്നു. പ്രസിദ്ധീകരണത്തിന്റെ അന്‍പതാം ലക്കം പിന്നിട്ട 'ജ്വാല'യുടെ അമരത്തു ഇത്തവണയും ചീഫ് എഡിറ്ററായി റജി നന്തികാട്ട് പ്രവര്‍ത്തിക്കും. മാനേജിങ് എഡിറ്ററായി യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസും, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായി ജോര്‍ജ്ജ് അറങ്ങാശ്ശേരി, മോനി ഷീജോ, റോയ് സി ജെ, നിമിഷ ബേസില്‍ എന്നിവരും 'ജ്വാല'ക്ക് ശോഭയേകും.

ജേക്കബ് കോയിപ്പള്ളി, ജയപ്രകാശ് പണിക്കര്‍, ജോയ്പ്പാന്‍, ടോം ജോസ് തടിയമ്പാട്, മീരാ കമല എന്നിവര്‍ സാഹിത്യ വിഭാഗം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. യുക്മയുടെ സാഹിത്യമത്സരങ്ങള്‍ കൃത്യതയോടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കവിതാ ശാഖയെ ജനകീയമാക്കുവാനുള്ള പ്രവര്‍ത്തനങ്ങളും സജീവമായ പരിഗണനയില്‍ ഉണ്ട്.

ജിജി വിക്റ്റര്‍, ടോമി തോമസ്, തോമസ് പോള്‍, സെബാസ്റ്റ്യന്‍ മുത്തുപാറകുന്നേല്‍, ഹരീഷ് പാലാ, സാന്‍ ജോര്‍ജ്ജ് തോമസ് എന്നിവരായിരിക്കും യുക്മ സാംസ്‌ക്കാരികവേദിയുടെ കലാവിഭാഗം സാരഥികള്‍. യുക്മയുടെ ഏറ്റവും ജനകീയ പ്രോഗ്രാമായ സ്റ്റാര്‍സിംഗര്‍ പരിപാടിയുടെ ചുമതല സെബാസ്റ്റ്യന്‍ മുത്തുപാറകുന്നേല്‍ നിര്‍വഹിക്കും. സ്റ്റാര്‍സിംഗറിന്റെ ആദ്യ രണ്ടു സീസണുകളുടെയും മുഖ്യ സംഘാടകനായിരുന്ന ഹരീഷ് പാലാ, സീസണ്‍ 3 വിജയി സാന്‍ ജോര്‍ജ്ജ് തോമസ് തുടങ്ങിയവരുടെ സഹകരണത്തോടെ ആയിരിക്കും യുക്മ സ്റ്റാര്‍സിംഗര്‍ സീസണ്‍4 രൂപകല്‍പ്പന ചെയ്യപ്പെടുക.

ഡോ. സിബി വേകത്താനം, ബേയ്ബി കുര്യന്‍, ജോബി അയത്തില്‍, റോബി മേക്കര, ജിജോമോന്‍ ജോര്‍ജ്ജ്, ബിജു പി മാണി എന്നിവര്‍ നാടകക്കളരിക്ക് നേതൃത്വം നല്‍കും. തനത് നാടക ശില്‍പ്പശാലകളും, നാടക മത്സരങ്ങളും നാടകക്കളരിയുടെ മുന്‍ഗണനകളാണ്.

ബിനോ അഗസ്റ്റിന്‍, ബിജു അഗസ്റ്റിന്‍, സാം ജോണ്‍, സാബു മാടശ്ശേരി, ജോസഫ് മാത്യു, ജെയ്‌സണ്‍ ലോറന്‍സ്, റോനു സക്കറിയ, ചിന്തു ജോണി എന്നിവര്‍ അംഗങ്ങളായുള്ള ഫിലിം ക്ലബ് ആണ് യുക്മ സാംസ്‌ക്കാരികവേദിയുടെ മറ്റൊരു ഉപസമിതി.

യു കെ മലയാളി സമൂഹത്തിന്റെ കല സാംസ്‌ക്കാരിക രംഗത്തു ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂടുതല്‍ വ്യക്തികളെ ഉള്‍പ്പെടുത്തിക്കൊണ്ട് യുക്മ സാംസ്‌ക്കാരിക വേദി പ്രവര്‍ത്തനങ്ങള്‍ യു കെ മലയാളി പൊതുസമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുവാന്‍ യുക്മ പ്രതിജ്ഞാബദ്ധമാണെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാംസ്‌ക്കാരികവേദി നേതൃനിരക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് യുക്മ ദേശീയ നിര്‍വാഹക സമിതി അറിയിച്ചു.

  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  • ഐ ഒ സി ഇപ്‌സ്വിച്ച് റീജിയന്റെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions