അസോസിയേഷന്‍

വേള്‍ഡ് മലയാളി കൗണ്‍സിലിന് ഇംഗുണ്ടില്‍ പുതിയ പ്രോവിന്‍സ് രൂപീകരിച്ചു

ലിവര്‍പൂള്‍ : ഇംഗ്ലണ്ടിലെ നോര്‍ത്ത് വെന്റ് കേന്ദ്രമാക്കി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുതിയ പ്രോവിന്‍സ് രൂപീകരിച്ചു. രണ്ടരപതിറ്റാണ്ടായി ആഗോള തലത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വേള്‍ഡ് മലയാളി കഴണ്‍സിലിന്റെ രണ്ടാമത്തെ പ്രോവിന്‍സിനാണ് നോര്‍ത്ത് വെസ്റ്റില്‍ തുടക്കമായത്. ജൂലായ് 24ന് സും പ്ലാറ്റുഫോമിലൂടെ നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കണ്‍സില്‍ യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ജോളി എം പടയാറ്റില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വേള്‍ഡ് മലയാളി കണ്‍സില്‍ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡണ്ട് തോമസ് അറമ്പന്‍കുടി നോര്‍ത്ത് വെസ്റ്റ് ഇഗുണ്ട പ്രോവിന്‍സിന്റെ രുപീകരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. തുടര്‍ന്ന് നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് പ്രോവിന്‍സ് ചെയര്‍മാന്‍ ലിദിഷ്രാജ് പി തോമസ് നിയുക്ത ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി. തദവസരത്തില്‍ പ്രോവിന്‍സ് രൂപീകരണത്തിന് ഗ്ലോബല്‍ റീജിയണല്‍ ഭാരവാഹികളുടെ നിസ്ലീമമായ സഹകരണത്തിന് നന്ദി പറഞ്ഞിതിനൊപ്പം പ്രോവിന്‍സ് രൂപീകരണത്തിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ വേള്‍ഡ് മലയാളി ഭണ്‍സില്‍ വേള്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ് ജിമ്മി മൊയലന്‍ ലോനപ്പന് നന്ദി പറയുകയും ചെയ്തു.

പി സി മാത്യു, ഗ്രിഗറി മേടയില്‍, പിന്റോ കണ്ണംപള്ളി, തോമസ് കണ്ണട്‌മേരില്‍, ജോസ് കുമ്പിളുവേലില്‍, ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍, രാജു കുന്നക്കാട, ബാബു ചെമ്പകത്തിനാല്‍ തുടങ്ങിയവര്‍ പുതിയ പ്രോവിന്‍സിനും നിയുക്ത ഭാരവാഹികള്‍ക്കും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാല പിള്ള നിയുക്ത ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ് റീജിയന്‍ സെക്രട്ടറി ബാബു തോട്ടപ്പള്ളി നന്ദി പ്രകാശിപ്പിച്ചു. മേഴ്‌സി തടത്തില്‍ മോഡറേറ്ററായിരുന്നു.

പുതിയ ഭാരവാഹികളായി ലിദിഷ്രാജ് പി തോമസ് (ചെയര്‍മാന്‍), ലിജി ജോബി (വൈസ് ചെയര്‍മാന്‍), ഡോ. ബിന്റോ സൈമണ്‍ (വൈസ് ചെയര്‍മാന്‍, സെബാസ്പിയന്‍ ജോസഫ് (പ്രസിഡന്റ് ), ഫെമി റൊണാള്‍ഡ് തോണ്ടിക്കല്‍ (വൈസ് പ്രസിഡന്റ്), ബിനു വര്‍ക്കി (വൈസ് പ്രസിഡന്റ്), ആല്‍വിന്‍ ടോം (സെക്രട്ടറി) വിഷ്ണു നടേശന്‍ (ജോ. സെക്രട്ടറി), ലിന്റന്‍ പി ലാസര്‍ (ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത് ഗണേശന്‍, വര്‍ഗീസ് ഐപ്പ്, ജിനോയ് മാടന്‍, സുനിമോന്‍ വര്‍ഗീസ്, ജിതിന്‍ ജോയി, ബെന്‍സണ്‍ ദേവസ്യ, ഷിബു പോള്‍ എന്നിവരാണ് ഏക്സിക്യൂട്ടിവ് കമ്മറ്റി അഗംങ്ങള്‍. 1995 ലാണ് വേള്‍ഡ് മലയാളി കണ്‍സില്‍ രൂപീകൃതമായത്.ഈ വര്‍ഷം ജൂണ്‍ 23 മുതല്‍ 26 വരെ ബഹ്‌റൈനില്‍ നടന്ന പത്തൊന്‍പതാമത് ഗ്ലോബല്‍ സമ്മേളനത്തിന് ശേഷം ആദ്യമായി രൂപിയ്ക്കരിക്കുന്ന പ്രൊവിന്‍സാണ് ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റിലേത്.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions