അസോസിയേഷന്‍

പതിമൂന്നാമത് യുക്മ ദേശീയ കലാമേള നവംബര്‍ 5ന് ചെല്‍റ്റന്‍ഹാമില്‍

പതിമൂന്നാമത് യുക്മ ദേശീയ കലാമേള നവംബര്‍ 5ന് ചെല്‍റ്റന്‍ഹാമില്‍ സംഘടിപ്പിക്കുവാന്‍ യുക്മ ദേശീയ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെത്തന്നെ ദേശീയ മേളക്ക് മനോഹരമായ ലോഗോകള്‍ രൂപകല്‍പ്പന ചെയ്യുവാനും, (കലാമേള നഗര്‍) അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കുവാനും യുക്മ ദേശീയ കമ്മറ്റി അപേക്ഷകള്‍ ക്ഷണിക്കുന്നു. യുക്മ നാഷണല്‍ കലാമേളയിലും കലാമേളയുമായി ബന്ധപ്പെട്ട എല്ലാ പ്രചരണോപാധികളിലും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഉപയോഗിക്കുന്നതാണ്.

ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ ഒക്ടോബര്‍ 8 മുതല്‍ 29 വരെ നടക്കുന്നതാണ്. യുക്മ റീജിയണല്‍ കലാമേളകള്‍ വിജയകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങളിലാണ് റീജിയണല്‍ കമ്മിറ്റി നേതൃത്വങ്ങള്‍. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മുടക്കം വരാതെ ഓണ്‍ലൈനായി നടത്തേണ്ടി

വന്ന കലാമേളകള്‍ പൂര്‍വ്വാധികം ഭംഗിയായി വേദികളില്‍ നടത്തുവാനുള്ള നടപടികള്‍ പുതിയ ദേശീയ നേതൃത്വത്തിന്റെ കീഴില്‍ പുരോഗമിക്കുകയാണ്. യുക്മയുടെ പത്ത് റീജിയണുകളിലായി നടക്കുന്ന കലാ മത്സരങ്ങളിലെ വിജയികളാണ് ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ യോഗ്യരാകുന്നത്.

ഭാരതീയ സാഹിത്യ സാംസ്‌ക്കാരിക വിഹായസ്സിലെ മണ്‍മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് മുന്‍ വര്‍ഷങ്ങളിലെ യുക്മ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുന്നാളും, അഭിനയ തികവിന്റെ പര്യായമായിരുന്ന പത്മശ്രീ തിലകനും, സംഗീത കുലപതികളായ ദക്ഷിണാമൂര്‍ത്തി സ്വാമികളും, എം.എസ്.വിശ്വനാഥനും, ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് മഹാകവി ഒ.എന്‍.വി.കുറുപ്പും, ജനകീയ നടന്‍ കലാഭവന്‍ മണിയും, വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കറും, തെന്നിന്ത്യന്‍ ചലച്ചിത്ര വിസ്മയം ശ്രീദേവി, സര്‍വ്വകലാവല്ലഭനായിരുന്ന എസ്.പി ബാലസുബ്രഹ്മണ്യന്‍, മലയാളത്തിന്റെ അഭിനയ സാമ്രാട്ട് നെടുമുടി വേണു എന്നിവര്‍ അത്തരത്തില്‍ ആദരിക്കപ്പെട്ടവരായിരുന്നു.

മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യു കെ മലയാളിക്കും നഗര്‍ ലോഗോ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാള്‍ക്ക് പരമാവധി രണ്ട് ലോഗോകള്‍ വരെ രൂപകല്പനചെയ്ത് അയക്കാവുന്നതാണ്. എന്നാല്‍ കലാമേള നഗറിന് ഒരാള്‍ക്ക് ഒരു പേര് മാത്രമേ നിര്‍ദ്ദേശിക്കാന്‍ അവസരം ഉണ്ടാകുകയുള്ളൂ. സെപ്റ്റംബര്‍ 20 വരെ secretary.ukma@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് നാമനിര്‍ദ്ദേശങ്ങള്‍ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവര്‍ തങ്ങളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അറിയിച്ചു.

നഗര്‍ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തികളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്‍പ്പന ചെയ്യുന്ന വ്യക്തിക്കും ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കുന്നതാണ്.

നൂപുരധ്വനികളും രാഗതാളങ്ങളും വിസ്മയം തീര്‍ക്കുന്ന യുക്മ കലാമേളകള്‍ എക്കാലത്തും പ്രതിഭയുടെ മാറ്റുരക്കലാകുകള്‍ ആയിരുന്നു. നാല്പതിലധികം മത്സര ഇനങ്ങളിലായി ആയിരത്തിലധികം കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന യുക്മ കലാമേള, ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കമാണ്. കലയെ സ്‌നേനേഹിക്കുന്ന യു കെ മലയാളികളായ ആയിരങ്ങള്‍ കാണികളായി എത്തിച്ചേരുമ്പോള്‍ കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവത്തിന്റെ പ്രതീതിയാണ് യുക്മ കലാമേള നഗര്‍ ഉണര്‍ത്തുന്നത്.

യു കെ മലയാളികളുടെ ദേശീയോത്സസവത്തിന്റെ പ്രൗഡിയും ആവേശവും ഒട്ടും തന്നെ ചോര്‍ന്നു പോകാത്ത വിധം നടക്കുന്ന പതിമൂന്നാമത് യുക്മ ദേശീയ കലാമേള വന്‍ വിജയമാക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അഭ്യര്‍ത്ഥിച്ചു.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions