കോട്ടയം: കടപ്ലാമറ്റം പഞ്ചായത്തില്‍ വയലയില്‍ താമസിക്കും ആല്‍ബിന്‍ ജോര്‍ജ് രണ്ടു കിഡ്‌നിയും തകരാറിലായി എങ്ങനെ ജീവിതം മുന്നോട്ടുപോകുമെന്നറിയാതെ തകര്‍ന്നിരിക്കുകയാണ്. അഞ്ചു വര്ഷങ്ങള്ക്കു മുന്‍പ് ജീവിതം കരുപ്പിടിപ്പിക്കാനായി വിദേശത്തു പോകുവാന്‍ ശ്രെമിക്കവെ മെഡിക്കല്‍ പരിശോധനകള്‍ക്കു വിധായനായപ്പോള്‍ ആണ് അറിയുന്നത് തന്റെ രണ്ടു കിഡ്‌നിയും തകരാറിലാണെന്ന്. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് ആല്‍ബിനുള്ളത്. മൂത്ത മകനായ ആല്‍ബിന്‍ വിദേശത്തു പോയി ജീവിതം പച്ചപിടിച്ചാല്‍ തന്റെ കഷ്ടപ്പാടുകള്‍ക്ക് ഒരു അറുതിയാകുമെന്നായിരുന്നു അച്ഛന്‍ ആഗ്രഹിച്ചിരുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വിവിധ ചികിത്സകളും ഡയാലിസിസും ആല്‍ബിന്റെ ജീവിതം ഇതുവരെയും മുന്നോട്ടുകൊണ്ടുപോയി. ഇപ്പോള്‍ ഒരു കിഡ്‌നി എങ്കിലും മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്തുവാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ചികിത്സകള്‍തന്നെ ഈ നിര്‍ധന കുടുംബത്തെ വലിയൊരുകടക്കെണിയില്‍ എത്തിച്ചിരിക്കുകയാണ്. പല നല്ലവരായ നാട്ടുകാരുടെയും സഹായത്താലാണ് ഇപ്പോള്‍ ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. കൂലിവേല ചെയ്യുന്ന അച്ഛന്റെ വരുമാനം മാസത്തില്‍ വരുന്ന ഭീമമായ ചികിത്സ ചിലവിനുപോലും തികയില്ല.
കിഡ്‌നി മാറ്റിവയ്ക്കുവാന്‍ ആവശ്യമായി വരുന്ന മുപ്പതു ലക്ഷത്തോളം രൂപ ഈ കുടുംബത്തിന് ഒരു സ്വപ്നം മാത്രമായി നില്‍ക്കുകയാണ്. ഈ അവസരത്തില്‍ നല്ലവരായ സുഹൃത്തുക്കള്‍ നല്‍കുന്ന ഓരോ ചെറിയ സഹായവും ആല്‍ബിന്റെ ജീവന്റെ വിലയായിരിക്കും. പ്രിയമുള്ളവരേ നിങ്ങളാല്‍ കഴിയുന്ന സഹായം സെപ്റ്റംബര്‍ പതിനുമുന്പായി വോക്കിങ് കാരുണ്യയുടെ അകൊണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.