ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമ നടത്തിയ ഈ വര്‍ഷത്തെ ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും, വിഭവസമൃദ്ധമായ ഓണസദ്യ കൊണ്ടും, മികവാര്‍ന്ന കലാ കായിക പരിപാടികള്‍ കൊണ്ടും പുതു ചരിത്രം കുറിച്ചു. വിസ്റ്റണ്‍ ടൗണ്‍ ഹാളിലാണ് പരിപാടികള്‍ നടന്നത് എലിസബത്തു രാഞ്ജിയുടെ മരണം മൂലം എല്ലാവര്‍ഷവും ഹാളിനു പുറത്തു നടത്തുന്ന കായിക മത്സരങ്ങള്‍ ഒഴിവാക്കാന്‍ ലിമ നേതൃത്വം തീരുമാനിക്കുകയായിരുന്നു .
രാവിലെ 12 മണിക്ക് ആരംഭിച്ച ഓണ വിരുന്നു മൂന്നുമണിവരെ തുടര്‍ന്നു വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച സംസ്‌ക്കരിക സമ്മേളനത്തില്‍ ലിമയുടെ ഇരുപതാം വര്‍ഷത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് കാലംചെയ്ത എലിസബത്തു രാഞ്ജി അയച്ചു തന്ന ആശംസ സന്ദേശം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് എല്ലാവരും രണ്ടു മിനിറ്റു എഴുനേറ്റു നിന്ന് രഞ്ജിക്കു ആദരാജ്ഞലികള്‍ അര്‍പ്പിച്ചു . പിന്നീട് ബ്രിട്ടീഷ് ദേശിയ ഗാനം ആലപിച്ചതിനു ശേഷം കമ്മറ്റി അംഗങ്ങള്‍ ചെര്‍ന്നു നിലവിളക്കു കൊളുത്തികൊണ്ട് പരിപടികള്‍ക്കു തുടക്കമിട്ടു . പുതിയതായി ലിവര്‍പൂളില്‍ എത്തിയ മലയാളികളുടെ നിറസന്യത്യം പരിപാടികളെ കൂടുതല്‍ ഊര്‍ജസ്വലമാക്കി .
ലിമ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ ജോസഫ് ഓണ സന്ദേശം നല്‍കി സെക്രെട്ടറി സോജന്‍ തോമസ് സ്വാഗതം ആശംസിച്ചു യുക്മ വൈസ് പ്രസിഡണ്ട് ഷീജോ വര്‍ഗീസ് മുഖ്യ അതിഥി ആയിരുന്നു . ജോയി അഗസ്തിയുടെ നേതൃത്വത്തില്‍ നടന്ന മാവേലി എഴുന്നെള്ളത് മനോഹരമായിരുന്നു .
കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാമത്സരങ്ങള്‍ മികവുറ്റതായിരുന്നു .മലയാളം ഓണപ്പാട്ടുകള്‍ക്ക് ഇംഗ്ലീഷ് സുന്ദരികള്‍ നൃത്തം അവതരിപ്പിച്ചപ്പോള്‍ അത് കാണികള്‍ക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു
യുക്മ വള്ളംകളി മത്സരത്തില്‍ ഹാഡ്രിക്ക് വിജയം നേടിയ ലിവര്‍പൂള്‍ ജവഹര്‍ തായങ്കരി ടീമിനെ ആദരിച്ചു . ദേശീയ മത്സരങ്ങളില്‍ വന്‍ വിജയങ്ങള്‍ കൈവരിച്ച ലിവര്‍പൂളിലെ മലയാളി ചുണക്കുട്ടികള്‍ നയിക്കുന്ന ക്രിക്കറ്റ് ടീമുകളായ Liverpool Super Kings & Team United എന്നീ ടീമുകളെ ആദരിച്ചു. GCSC. A level പരീക്ഷകളില്‍ നല്ല പ്രകടനം കാഴ്ചവച്ച കുട്ടികള്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു.
അവസാനം നടത്തിയ DJ യില്‍ എല്ലാവരും പങ്കെടുത്തു നൃത്തം ചവുട്ടി .ലിമ ട്രെഷര്‍ ജോസ് മാത്യു പരിപാടികള്‍ക്ക് നന്ദി പ്രകാശിപ്പിച്ചു .