യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി.രാജീവ് , വി ശിവന്‍കുട്ടി എന്നിവര്‍ ലണ്ടനില്‍ എത്തുന്നു. ലോക കേരളസഭയുടെ യു കെ യൂറോപ്പ് മേഖല സമ്മേളനത്തിന്റെ ഭാഗമായാണ് മലയാളികളുമായി സംവദിക്കാന്‍ ഒക്ടോബര്‍ 9 ഞായറാഴ്ച നടത്തുന്ന സന്ദര്‍ശനം. കേരളം സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്കയുടെ ആഭിമുഖ്യത്തിലാണ് പരിപാടി .
ലോകകേരളസഭ യുകെ യൂറോപ്പ് മേഖല സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മൂന്നാം ലോക കേരളസഭ തീരുമാനത്തിന്റെ ഭാഗമായാണ് ആദ്യ ത്തെ മേഖല സമ്മേളനം ലണ്ടനില്‍ ഇപ്പോള്‍ നടത്തുന്നത് . ലോകകേരളസഭയുടെ ഈ സമ്മേളനത്തിന് പ്രാധാന്യം ഏറെയുണ്ട്. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രതിനിധികള്‍ അംഗങ്ങളായ ലോക കേരള സഭ കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി നിരവധി ആശയങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. യുകെയിലെ പ്രവാസികള്‍ക്ക് കേരളത്തിന്റെ വികസനത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.
അന്നേ ദിവസം ഉച്ചയ്ക്ക് ശേഷംവിപുലമായ പ്രവാസി സമ്മേളനവും കലാ സന്ധ്യയും അരങ്ങേറും. സമ്മേളനത്തില്‍ മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, യുകെയിലെ വിവിധ രാഷ്ട്രീയ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പൗരപ്രമുഖര്‍ തുടങ്ങിയവര്‍ സന്നിഹിതരാവും.
കലാസാംസ്‌കാരിക സന്ധ്യയില്‍ കേരളത്തനിമയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യം ഉള്ളവര്‍ സംഘാടകസമിതിയുമായി സെപ്തംബര് 24നു വൈകീട്ട് 8 മണിക്ക് മുന്‍പായി താഴെ കൊടുത്തിട്ടുള്ള നമ്പറില്‍ ബന്ധപ്പെടണമെന്ന് കള്‍ച്ചറല്‍ കോഓര്‍ഡിനേഷന്‍ സബ് കമ്മിറ്റി കണ്‍വീനര്‍ ശ്രീജിത്ത് ശ്രീധരന്‍, ലോക കേരളസഭയുടെ സബ് കമ്മിറ്റി ചുമതലയുള്ള നിധിന്‍ ചന്ദ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
07775435932 / 07960212334
ക്ലാസിക്കല്‍ സെമി ക്ലാസിക്കല്‍, നാടോടി , നാടോടി/ക്ലാസിക്കല്‍ ഫ്യൂഷന്‍ മ്യൂസിക് , ഡാന്‍സ് , നാടകം എന്നിവയില്‍ ഗ്രൂപ്പ് പരിപാടികള്‍ക്കു മുന്‍ഗണന നല്‍കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രിയോടും മറ്റു മന്ത്രിമാരോടും സംവദിക്കുവാന്‍ കിട്ടുന്ന അവസരം വിനിയോഗിച്ചു കേരളത്തിന്റെ സമഗ്രപുരോഗതിയ്ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു പരിപാടി വന്‍വിജയം ആക്കുവാന്‍ യുകെയിലെ മുഴുവന്‍ മലയാളികളോടും കോഓര്‍ഡിനേഷന്‍ സമിതിക്കുവേണ്ടി ചീഫ് കോര്‍ഡിനേറ്റര്‍ എസ്. ശ്രീകുമാര്‍, ജോയിന്റ് കോഓര്‍ഡിനേറ്റര്‍ സി. എ. ജോസഫ്, ഓര്‍ഗനൈസേഷന് ചെയര്‍മാന്‍ ഡോ. ബിജു പെരിങ്ങത്തറ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
പൊതുസമ്മേളന വേദി: Tudor Park , Feltham , London . TW13 7EF