യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേള 29ന്; 25 വരെ രജിസ്റ്റര്‍ ചെയ്യാം
നവംബര്‍ 5ന് നടക്കുവാന്‍ പോകുന്ന പതിമൂന്നാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി 29ന് മാഞ്ചസ്റ്ററിലെ പാര്‍സ് വുഡ് സ്‌കൂളിലെ വിവിധ വേദികളിലായി നടക്കുന്ന റീജിയണല്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. ഒക്ടോബര്‍ 25 ചൊവ്വാഴ്ച വരെയാണ് രജിസ്‌ട്രേഷന്‍ ചെയ്യുവാന്‍ സാധിക്കുക. കഴിഞ്ഞ രണ്ട് വര്‍ഷവും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തപ്പെട്ട കലാമേളകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ പ്രതികരണം ആണ് ഇത്തവണ ലഭിക്കുന്നത്. റീജിയണിലെ അംഗ അസോസിയേഷനുകള്‍ ഏറെ ആവേശത്തോടെ ആണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തി വരുന്നതായി നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജാക്‌സണ്‍ തോമസ്, റീജിയണല്‍ പ്രസിഡന്റ് ബിജു പീറ്റര്‍ ,റീജിയണല്‍ സെക്രട്ടറി ബെന്നി ജോസഫ് എന്നിവര്‍ സംയുക്തമായി അറിയിച്ചു. അസോസിയേഷനുകള്‍ മുഖാന്തരം നടക്കുന്ന കലാമേള രജിസ്‌ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ കലാമേള കണ്‍വീനര്‍ സനോജ് വര്‍ഗീസിനെ 07411300076 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് :