ചെല്‍റ്റന്‍ഹാമില്‍ നവംബര്‍ 5ന് നടക്കുന്ന പതിമൂന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി, ഒക്ടോബര്‍ 29 ന് മാഞ്ചസ്റ്ററിലെ പാര്‍സ് വുഡ് സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളയില്‍ പങ്കെടുക്കുവാനുള്ള മത്സരാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഇന്ന് (25/10/22) അവസാനിക്കുമെന്ന് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള കോര്‍ഡിനേറ്റര്‍ സനോജ് വര്‍ഗീസ് അറിയിച്ചു.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ രജിട്രേഷന്‍ നടത്തുന്നതിനായി മത്‌സരാര്‍ത്ഥികള്‍ തങ്ങളുടെ അസോസിയനേഷനുകളുടെ ഭാരവാഹികളുമായോ, യുക്മ പ്രതിനിധികളുമായി ബന്ധപ്പെടേണ്ടതാണ്. കലാമേള രജിട്രേഷന്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താത്പര്യമുള്ളവര്‍ കലാമേള കണ്‍വീനര്‍ സനോജ് വര്‍ഗീസിനെ 07411300076 എന്ന നമ്പറില്‍ വിളിക്കാവുന്നതാണെന്നും, എല്ലാവരേയും കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായും റീജിയണല്‍ പ്രസിഡന്റ് ബിജു പീറ്റര്‍, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറര്‍ ബിജു മൈക്കിള്‍ തുടങ്ങിയവര്‍ അറിയിച്ചു.