അസോസിയേഷന്‍

യുക്മ സൗത്ത് ഈസ്റ്റ് കലാമേള കെ.സി.ഡബ്ല്യു.എ ക്രോയിഡണ്‍ ചാമ്പ്യന്‍മാര്‍; നിവേദ്യ കലാതിലകം, ആദിവ് കലാപ്രതിഭ

ക്രോയ്ഡണിലെ കൂള്‍സ്‌ഡോണ്‍ ഒയാസിസ് അക്കാദമിയില്‍ വെച്ച് നടന്ന യുക്മ സൗത്ത് ഈസ്റ്റ് കലാമേളയില്‍ കെ.സി.ഡബ്‌ള്യു.എ. ക്രോയിഡന്‍ ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. യുക്മ കലാമേളകളിലെ നവാഗതരായ ബ്രൈറ്റന്‍ മലയാളി അസ്സോസ്സിയേഷന്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. കെ.സി.ഡബ്‌ള്യു.എ ക്രോയിഡണിലെ നിവേദ്യ സുനില്‍കുമാര്‍ എടത്താടന്‍ കലാതിലകമായും ഹേയ് വാര്‍ഡ്‌സ് ഹീത്ത് യുണൈറ്റഡ് കള്‍ച്ചറല്‍ മലയാളി അസ്സോസ്സിയേഷനിലെ ആദിവ് വിമല്‍ കാര്‍ത്തിക് കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

നവംബര്‍ 5 ന് ചെല്‍റ്റന്‍ഹാമില്‍ വെച്ച് നടക്കുന്ന യുക്മ ദേശീയ കലാമേളക്ക് മുന്നോടിയായി നടന്ന റീജിയണല്‍ കലാമേളയില്‍ സൌത്ത് ഈസ്റ്റ് റീജിയണിലെ വിവിധ അസ്സോസ്സിയേഷനുകള്‍ ഏറെ തയ്യാറെടുപ്പുകളോടെയാണ് പങ്കെടുക്കുവാന്‍ എത്തിയത്. രണ്ട് വേദികളിലായി രാവിലെ 9.30 മുതല്‍ ആരംഭിച്ച മത്സരങ്ങള്‍ രാത്രി 8 മണിയോടെയാണ് അവസാനിച്ചത്.

റീജിയണല്‍ പ്രസിഡന്റ് സുരേന്ദ്രന്‍ ആരക്കോട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ വെച്ച് യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ സൌത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ഉദ്ഘാടനം ചെയ്തു. നാഷണല്‍ ജോയിന്റ് ട്രഷറര്‍ അബ്രാഹം പൊന്നുംപുരയിടം, യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍, സ്ഥാപക പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണ്‍, സനോജ് ജോസ്, ആന്റണി എബ്രാഹം, ഡെന്നിസ് വറീദ്, സജി ലോഹിദാസ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിന് റീജിയണല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസ് സ്വാഗതം ആശംസിച്ചു.

പതിമൂന്നാമത് യുക്മ ദേശീയ കലാമേളയുടെ ലോഗോയും നഗറിന്റെ പേരും സൌത്ത് ഈസ്റ്റ് കലാമേളയുടെ പ്രധാന വേദിയില്‍ വെച്ച് ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ദേശീയ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. എബ്രാഹം പൊന്നുംപുരയിടം, എബി സെബാസ്റ്റ്യന്‍, വര്‍ഗ്ഗീസ്സ് ജോണ്‍, സുരേന്ദ്രന്‍ ആരക്കോട്ട്, ജിപ്‌സണ്‍ തോമസ്, സനോജ് ജോസ്, ഡെന്നിസ് വറീദ്, റെനോള്‍ഡ് മാനുവല്‍ തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ കിരീടം നേടിയ കെ.സി.ഡബ്‌ള്യൂ.എ. ക്രോയിഡന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് എവര്‍റോളിങ് ട്രോഫി സമ്മാനിച്ചു. റണ്ണറപ്പായ ബ്രൈറ്റന്‍ മലയാളി അസ്സോസ്സിയേഷന് യുക്മ ജോയിന്റ് ട്രഷറര്‍ അബ്രാഹം പൊന്നുംപുരയിടം എവര്‍റോളിങ് ട്രോഫി സമ്മാനിച്ചു. കലാതിലകപ്പട്ടം കരസ്ഥമാക്കിയ നിവേദ്യ സുനില്‍കുമാറിന് റീജിയണല്‍ പ്രസിഡന്റ് സുരേന്ദ്രന്‍ ആരക്കോട്ടും കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ആദിവ് വിമലിന് റീജിയണല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസും ട്രോഫികള്‍ സമ്മാനിച്ചു.

കിഡ്‌സ് വിഭാഗത്തില്‍ കെ.സി.ഡബ്‌ള്യൂ.എ ക്രോയിഡണിലെ ദേവ പ്രേം നായര്‍ പത്ത് പോയിന്റോടെ വ്യക്തിഗത ചാമ്പ്യനായപ്പോള്‍ സബ്ബ് ജൂനിയര്‍ വിഭാഗത്തില്‍ സീമ ഈസ്റ്റ്‌ബോണിലെ എര്‍വിന സിജി (10 പോയിന്റ്), ജൂണിയര്‍ വിഭാഗത്തില്‍ കെ.സി.ഡബ്‌ള്യു.എ ക്രോയിഡണിലെ നിവേദ്യ സുനില്‍കുമാര്‍ (16 പോയിന്റ്), സീനിയര്‍ വിഭാഗത്തില്‍ വോക്കിംഗ് മലയാളി അസ്സോസ്സിയേഷനിലെ അഖില അജിത്ത് (15 പോയിന്റ്) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി. റീജിയണല്‍ ഭാരവാഹികള്‍, റീജിയണിലെ അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കുമായി കുറ്റമറ്റ സൌകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരുന്നത്. മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം ലഭിക്കുന്ന വിശാലമായ ഭക്ഷണശാലയും സംഘാടകര്‍ ഒരുക്കിയിരുന്നു. രാത്രി 9 മണിയോടെ കലാമേള അവസാനിച്ചു.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions