ഇറാനിലെ മനുഷ്യാവകാശ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എം എന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ പ്രകടനം നടത്തി. കര്‍ണ്ണാടകത്തില്‍ ഹിജാബ് ഇടാനുള്ള സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയും ഇറാനില്‍ ഹിജാബ് ഇടാതിരിക്കാനുള്ള അവകാശത്തിന് വേണ്ടിയും നമ്മള്‍ നിലകൊള്ളുമെന്ന് എം.എന്‍ കാരശ്ശേരി പറഞ്ഞു. ഇറാന്‍ പൗരനായ ആദില്‍, ജര്‍മന്‍ പൗരനായ മൈക്ക് കിലോക്ക്, മലയാളികളായ ഡോ ജെബിന്‍ താജ്, ലക്ഷ്മി രാജേഷ്, ബിന്നി, കെ. അബ്ദുല്‍ ഗഫൂര്‍, സുനില്‍ വാര്യര്‍, ഉമ്മര്‍ കോട്ടക്കല്‍, ഡിജോ സേവ്യര്‍, കരിം അബ്ദുല്‍ എന്നിവര്‍ സംസാരിച്ചു.
രാജേഷ് രാമന്‍ സുഗതകുമാരിയുടെ രാത്രിമഴ എന്ന കവിത ആലപിച്ചതോട് കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. ഉമ്മര്‍ കോട്ടക്കല്‍, മണമ്പൂര്‍ സുരേഷ്, മിനി രാഘവന്‍, ജോസ് ആന്റണി, ഡിജോ സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ലണ്ടന്‍ മലയാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതികൂലമായ കാലാവസ്ഥയിലും Hyde Park Speakers' Corner ലെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു .