അസോസിയേഷന്‍

യുക്മ ദേശീയ കലാമേള ഇന്ന്; എല്ലാ വഴികളും ചെല്‍റ്റന്‍ഹാമിലെ ലത മങ്കേഷ്‌കര്‍ നഗറിലേക്ക്

പതിമൂന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് ചെല്‍റ്റന്‍ഹാമിലെ ലത മങ്കേഷ്‌കര്‍ നഗറില്‍. യു കെ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന യുക്മ ദേശീയ കലാമേളയില്‍ മുഖ്യാതിഥിയായി എത്തുന്നത് തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയ നടന്‍ നരേന്‍ ആണ്. ചെല്‍റ്റന്‍ഹാമിലെ സുപ്രസിദ്ധമായ ക്‌ളീവ് സ്‌കൂളിലെ ലത മങ്കേഷ്‌കര്‍ നഗറിലാണ് പതിമൂന്നാമത് ദേശീയ കലാമേള അരങ്ങേറുന്നത്. ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ, മണ്‍മറഞ്ഞ ഭാരതത്തിന്റെ വാനമ്പാടി ലത മങ്കേഷ്‌കറിനോടുള്ള യുക്മയുടെ ആദരമാണ് ദേശീയ കലാമേള നഗര്‍ നാമകരണത്തിലൂടെ അറിയിച്ചിരിക്കുന്നത്. യുക്മ സൌത്ത് വെസ്റ്റ് റീജിയണ്‍ ആതിഥേയത്വം വഹിക്കുന്ന കലാമേള എറ്റവും മികച്ച രീതിയില്‍ നടത്തുവാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേശീയ കലാമേള സംഘാടക സമിതി നേതൃത്വം അറിയിച്ചു.


കോവിഡ് മഹാമാരിയില്‍ ലോകം പകച്ച് നിന്ന കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വെര്‍ച്വല്‍ പ്‌ളാറ്റ്‌ഫോമില്‍ വളരെ വിജയകരമായി കലാമേള സംഘടിപ്പിച്ച് ലോകത്തിന് മാതൃക കാട്ടിയ യുക്മ, കലാമേളയുമായി വീണ്ടും വേദിയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. മത്സരാര്‍ത്ഥികളോടൊപ്പം കലാസ്‌നേഹികളും ഏറെ ആവേശത്തോടെ ഏറ്റെടുത്ത റീജിയണല്‍ കലാമേളകളില്‍ നൂറ് കണക്കിന് മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. ഒക്‌ടോബര്‍ 15 ന് ഈസ്റ്റ് ആംഗ്‌ളിയ, ഒക്ടോബര്‍ 22 ന് സൌത്ത് ഈസ്റ്റ്, സൌത്ത് വെസ്റ്റ് ഒക്ടോബര്‍ 29 ന് മിഡ്‌ലാന്‍ഡ്‌സ്, യോര്‍ക്ക്ഷയര്‍ & ഹംബര്‍, നോര്‍ത്ത് വെസ്റ്റ് റീജിയണുകളില്‍ നടന്ന കലാമേളകളില്‍ ഓരോ മത്സര ഇനങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയവരാണ് ദേശീയ കലാമേളയില്‍ മത്സരിക്കുവാന്‍ എത്തുന്നത്.


യുക്മ ദേശീയ കലാമേളക്ക് തിരി തെളിക്കുവാനെത്തുന്നത് നിരവധി മലയാളം, തമിഴ് ഹിറ്റ് സിനിമകളിലൂടെ ദക്ഷിണേന്ത്യയിലെങ്ങും പ്രശസ്തനായ നരേന്‍ ആണെന്നുള്ളത് ഏറെ ആവേശമുണര്‍ത്തിയിരിക്കുകയാണ്. മലയാള സിനിമയെ ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്ത് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന നരേന്‍ അച്ചുവിന്റെ അമ്മ, ക്‌ളാസ്സ്‌മേറ്റ്‌സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നടനായി മാറി. മലയാളം, തമിഴ് ഭാഷകളിലായി അമ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ട നരേന്‍ 2022 ല്‍ പുറത്തിറങ്ങിയ കമലഹാസന്‍ നായകനായ വിക്രം എന്ന ബ്‌ളോക്ക് ബസ്റ്റര്‍ ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.


യുക്മ ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നൂറ് കണക്കിന് കലാകാരന്മാരേയും കലാകാരികളേയും അവരെ പ്രോത്സാഹിപ്പിക്കുവാന്‍ എത്തുന്ന കലാപ്രേമികളേയും സ്വീകരിക്കുവാന്‍ ലത മങ്കേഴ്കര്‍ നഗര്‍ ഒരുങ്ങിക്കഴിഞ്ഞതായി യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, കലാമേള ജനറല്‍ കണ്‍വീനര്‍ ജയകുമാര്‍ നായര്‍ എന്നിവരറിയിച്ചു.


യുക്മ ദേശീയ കലാമേള വേദിയുടെ വിലാസം:


Cleeve School and Sixth Form Cetnre of Excellence,

Two Hedges Road,

Bishop's Cleeve,

Cheltenham,

Gloucestershire,

GL52 8AE.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions