അസോസിയേഷന്‍

യുക്മ ദേശീയ കലാമേളയില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ മൂന്നാമതും ചാമ്പ്യന്മാര്‍, മിഡ്‌ലാന്‍ഡ് മികച്ച റീജ്യണ്‍

യുകെയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോള്‍ യുക്മ ദേശീയ കലാമേളയില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ മൂന്നാമതും ചാമ്പ്യന്മാരായി. 56 പോയന്റുകളോടെയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

വാശിയേറിയതും ആവേശകരവുമായ നിമിഷങ്ങളിലൂടെയാണ് കലാമേള കടന്നുപോയത്. ബര്‍മ്മിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി 52 പോയന്റു നേടി രണ്ടാം സ്ഥാനത്തും ലെസ്റ്റര്‍ കേരള കമ്യൂണിറ്റി 51 പോയന്റുമായി മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ആവേശകരമായ മത്സരമാണ് ഇക്കുറിയും കലാമേളയില്‍ കാണാനായത്. റീജ്യണുകള്‍ തമ്മിലുള്ള കടുത്ത പോരാട്ടത്തില്‍ മിഡ്‌ലാന്‍ഡ് മികച്ച റീജ്യണ്‍ ആയി. മിഡ് ലാന്‍ഡ് റീജ്യണ്‍ 147 പോയിന്റ് നേടിയപ്പോള്‍ യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ 116 പോയന്റോടെ രണ്ടാം സ്ഥാനത്തും സൗത്ത് വെസ്റ്റ് റീജ്യണ്‍ 96 പോയന്റോടെ മൂന്നാം സ്ഥാനത്തുമെത്തി.

സൗത്തന്റ് മലയാളി അസോസിയേഷനില്‍ നിന്നുള്ള നെസ്വിന്‍ നൈസ് 15 പോയിന്റ് നേടി കലാതിലകമായി.

രാവിലെ തുടങ്ങിയ മത്സരങ്ങള്‍ ഇന്ന് വെളുപ്പിന് മൂന്നു മണി വരെ നീണ്ടു. റീജ്യണുകളിലെ മത്സരങ്ങളില്‍ നിന്ന് വിജയിച്ച മികച്ച മത്സരാര്‍ത്ഥികളാണ് കലാമേളയുടെ ഭാഗമായത്. ഓരോ മത്സരത്തിലും അസാധ്യ മികവാണ് മത്സരാര്‍ത്ഥികള്‍ പ്രകടമാക്കിയത്. അഞ്ചു വേദികളിലായി മത്സരം സംഘടിപ്പിച്ചിട്ടും വെളുപ്പിനാണ് കലാമേളയ്ക്ക് തിരശ്ശീല വീണത്. യുകെയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കമാണ് യുക്മ സംഘടിപ്പിക്കുന്നത്.

പ്രശസ്ത സിനിമാ താരം നരേന്‍ ആണ് കലാമേള ഔദ്യോഗികമായി ഉത്ഘാടനം ചെയ്തത്. ചടങ്ങില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കൗണ്‍സിലര്‍ സുഭാഷ് രാമകൃഷ്ണ പിള്ള മുഖ്യാതിഥിയായി.

രാവിലെ പത്തു മണിയ്ക്ക് ലതാ മങ്കേഷ്‌കര്‍ വേദിയില്‍ അഞ്ചു സ്റ്റേജുകളിലായിട്ടാണ് മത്സരം തുടങ്ങിയത്. വിശിഷ്ടാതിഥികള്‍ എത്തിയ ശേഷം പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം നടന്നു.

യുക്മ ദേശീയ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ അധ്യക്ഷനായ ചടങ്ങില്‍ ദേശീയ സെക്രട്ടറി കുര്യന്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു. നടന്‍ നരേന്‍, ദേശീയ വൈസ് പ്രസിഡന്റ് ലിനുമോള്‍ ചക്കോയും, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കൗണ്‍സിലര്‍ സുഭാഷ് രാമകൃഷ്ണ പിള്ളയ്ക്ക് ജോയിന്റ് സെക്രട്ടറി സ്മിത തോട്ടവും ബൊക്കെ നല്‍കി സ്വീകരിച്ചു.

130 അംഗ അസോസിയേഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ വിവിധ റീജ്യണുകളില്‍ നിന്ന് മത്സരങ്ങളില്‍ വിജയികളായി ദേശീയ മത്സര വേദിയിലെത്തുന്നത് കൗതുകകരമാണെന്ന് നരേന്‍ പറഞ്ഞു. പ്രവാസ ലോകത്ത് ഇതു യുക്മയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് നരേന്‍ ഉത്ഘാടന സമ്മേളനത്തില്‍ വ്യക്തമാക്കി. യുക്മയുടെ പ്രവര്‍ത്തനങ്ങളെ സുഭാഷ് രാമകൃഷ്ണപിള്ള അനുമോദിച്ചു.

ഉത്ഘാടന ചടങ്ങില്‍ യുക്മ സൗത്ത് വെസ്റ്റ് റീജ്യണല്‍ പ്രസിഡന്റ് സുജു ജോസഫും പങ്കെടുത്തു. നാഷണല്‍ കലാമേഏള ചീഫ് കോര്‍ഡിനേറ്റര്‍ ജയകുമാര്‍ നന്ദി പറഞ്ഞു.

അതി ശക്തമായ മത്സരങ്ങള്‍ ഒരുക്കിയ യുക്മയുടെ പ്രവീണ്യം എടുത്തുപറയേണ്ടതാണ്. ഇത്രയും വലിയൊരു വേദിയില്‍ ചിട്ടയോടെ മത്സരങ്ങള്‍ നടത്തി യുകെ മലയാളികള്‍ക്കാകെ അഭിമാനമായിരിക്കുകയാണ് യുക്മയുടെ കലാമേള. മറക്കാനാകാത്ത കുറേ നിമിഷങ്ങള്‍ സമ്മാനിച്ചാണ് കലാമേള അവസാനിച്ചത്. കഴിവുകള്‍ മാറ്റുരച്ച് മത്സരാര്‍ത്ഥികള്‍ വേദിയെ ധന്യമാക്കി. കാണികളുടെ പങ്കാളിത്തവും എടുത്തുപറയേണ്ടതാണ്. കലയെ ഉപാസനയാക്കുന്ന അര്‍ഹരായവര്‍ക്കുള്ള അംഗീകാരമായി യുക്മ കലാമേള മാറി.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions