ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക യോഗത്തില്‍ 2022 - 23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാബിച്ചന്‍ തോപ്പില്‍ പ്രസിഡന്റായും ഓസ്റ്റിന്‍ അഗസ്റ്റിയന്‍ സെക്രട്ടറിയായും ജിനേഷ് രാമകൃഷ്ണന്‍ ട്രഷറര്‍ ആയും, ബിനോ മാത്യു, ഡയസ് ജോര്‍ജ്, സൂര്യ സുധീഷ്, മെറീന തോമസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും, മെല്‍വിന്‍ ബിനോ, അനിറ്റ സാബിച്ചന്‍ എന്നിവരെ യൂത്ത് കോര്‍ഡിനേറ്റേഴ്‌സ് ആയും തിരഞ്ഞെടുത്തു.
ബിഎംഎയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 17ന് 5 മണി മുതല്‍ കെംപ്‌സറ്റണ്‍ സൗത്ത് ഫീല്‍ഡ് ഹാളിലും ക്രിസ്തുമസ് ന്യൂ ഇയര്‍ മെഗാ ഇവന്റ് ജനുവരി ഏഴാം തീയതി ശനിയാഴ്ച നാല് മണി മുതല്‍ കെംപ്സ്റ്റണ്‍ അഡിസണ്‍ ഹാളിലും വച്ച് നടത്തുവാന്‍ തീരുമാനിച്ചു.
ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഗാനമേളയും, വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടികളിലേക്ക് എല്ലാ മെമ്പേഴ്‌സിനെയും ഹാര്‍ദമായി സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അറിയിക്കുന്നു.