ലിവര്‍പൂള്‍ ക്‌നാനായ ഫാമിലി ഫോറത്തിന്റെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭരണ നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ലാലു തോമസ് നേതൃത്വം കൊടുത്ത പാനല്‍ വിജയം നേടി. ലിവര്‍പൂള്‍ ക്‌നാനായ സമൂഹത്തിലെ ഒട്ടുമിക്ക അംഗങ്ങളും സന്നിഹിതരായിരുന്ന സമ്മേളനത്തിലാണ് ഇദംപ്രഥമായി ബാലറ്റിലൂടെ ഇലക്ഷന്‍ നടന്നത്.
പ്രസിഡന്റ് ആയി ലാലു തോമസ് ,സെക്രെട്ടറിയായി അബ്രഹാം നമ്പനെത്തേല്‍ , ട്രഷറര്‍ ബേബി എബ്രഹാം എന്നിവരടങ്ങിയ 13 കമ്മറ്റിയേയും തിരഞ്ഞെടുത്തു. ലാലു തോമസ് നേതൃത്വം കൊടുത്ത പാനല്‍ പൂര്‍ണ്ണമായും വിജയിച്ചു .
ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി പ്രോഗ്രം കൂടാതെ വിവിധ തരം കലാപരിപാടികളും ചടങ്ങിനോട് അനുബന്ധിച്ചു അരങ്ങേറി. KCYL കൂട്ടികള്‍ ഒരുക്കിയ സ്മരണിക ചടങ്ങില്‍ പ്രകാശനം ചെയ്തു . രുചികരമായ ഭക്ഷണമാണ് പരിപാടിയില്‍ വിളമ്പിയത് .ചടങ്ങിന് സ്ഥാനം ഒഴിഞ്ഞ സെക്രെട്ടറി ജോബി ജോസഫ് സ്വാഗതവും മുന്‍ പ്രസിഡണ്ട് ഫിലിപ്പ് തടത്തില്‍ ക്രിസ്തുമസ് സന്ദേശവും നല്‍കി.