അസോസിയേഷന്‍

നേഴ്‌സസ് സമരമുഖത്ത് ആവേശമായി യുക്മ നേഴ്‌സസ് ഫോറം അംഗങ്ങള്‍

എന്‍.എച്ച്.എസ്സ് നേഴ്‌സസ് സമരത്തിന്റെ രണ്ടാം ദിനമായ കഴിഞ്ഞ ദിവസം രാജ്യമെമ്പാടും സമരത്തിന് നേതൃത്വം നല്‍കിയ ആര്‍.സി.എന്നിന്റെ പ്രവര്‍ത്തകരോടൊപ്പം യുക്മ നേഴ്‌സസ് ഫോറം പ്രവര്‍ത്തകരും ആവേശപൂര്‍വ്വം പങ്കെടുത്തു. യുക്മ നേഴ്‌സസ് ഫോറം മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഷൈനി ബിജോയിയുടെ നേതൃത്വത്തിലാണ് യു.എന്‍.എഫ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തത്. ഡിസംബര്‍ 15 ന് നടന്ന ആദ്യദിന സമരത്തില്‍ പങ്കെടുത്തതിനേക്കാള്‍ കൂടുതല്‍ നേഴ്‌സുമാര്‍ ഇന്നലത്തെ സമരത്തില്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. സമരം ചെയ്യുന്ന നേഴ്‌സുമാരുമായി ഗവണ്‍മെന്റ് ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്ത സാഹചര്യത്തില്‍ ജനുവരിയില്‍ കൂടുതല്‍ രൂക്ഷമായ സമരത്തിന് ഒരുങ്ങുകയാണ് നേഴ്‌സിംഗ് സംഘടനകള്‍.

രാജ്യമെമ്പാടും നൂറുകണക്കിന് എന്‍.എച്ച്.എസ്സ് ആശുപത്രികളില്‍ സമരം ചെയ്ത നേഴ്‌സുമാര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ നോട്ടിംഗ്ഹാമിലെ സമരക്കാഴ്ചകളിലെ മലയാളി സാന്നിദ്ധ്യം വേറിട്ട കാഴ്ചയായി. നോട്ടിംഗ്ഹാം ക്യൂന്‍സ് മെഡിക്കല്‍ സെന്റര്‍, സിറ്റി ഹോസ്പിറ്റല്‍ ക്യാമ്പസ്സ് എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് എന്‍.എം.സി.എ അംഗങ്ങള്‍ എത്തിയത്. തണുത്ത് വിറങ്ങലിച്ച് നിന്ന അന്തരീക്ഷത്തില്‍ സമരമുഖത്ത് അണിനിരന്ന പ്രക്ഷോഭകര്‍ക്ക് അകമഴിഞ്ഞ പിന്തുണയുമായി എത്തിയ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ (NMCA) പ്രവര്‍ത്തകര്‍ പ്രക്ഷോഭകര്‍ക്ക് തികഞ്ഞ ആവേശമായി മാറി. യുക്മ നാഷണല്‍ ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്ജ്, NMCA പ്രസിഡന്റും യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ ട്രഷററുമായ അഡ്വ. ജോബി പുതുക്കുളങ്ങര, സെക്രട്ടറി ബിജോയ് വര്‍ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി ബെന്നി ജോസഫ്, നേഴ്‌സസ് സമരത്തിന്റെ നോട്ടിംഗ്ഹാം ഏരിയ കോര്‍ഡിനേറ്ററായ യോഗേഷ്, സജീഷ് ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ NMCA പ്രവര്‍ത്തകര്‍ സമര പോരാളികള്‍ക്ക് ആവേശം പകര്‍ന്നതോടൊപ്പം അവര്‍ക്കാവശ്യമായ ചൂട് പാനീയങ്ങളും ലഘു ഭക്ഷണങ്ങളും വിതരണം ചെയ്തത് പ്രക്ഷോഭകരുടെ ആവേശം ഇരട്ടിയാക്കി. സമര രംഗത്തുണ്ടായിരുന്ന ഇംഗ്‌ളീഷുകാര്‍ ഉള്‍പ്പടെയുള്ള പ്രക്ഷോഭകര്‍ നിറഞ്ഞ മനസ്സോടെയും കയ്യടികളോടെയുമാണ് NMCA യുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്.

രാജ്യമെമ്പാടുമുള്ള എന്‍.എച്ച്.എസ്സ് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ച സമരത്തിനോട് പക്ഷേ ഗവണ്‍മെന്റ് തികച്ചും നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സമരം തുടര്‍ന്നാലും തത്കാലം ചര്‍ച്ചകള്‍ക്കില്ല എന്ന നിലപാടിലാണ് പ്രധാനമന്ത്രി ഋഷി സുനക്ക് എന്നാണ് ഗവണ്‍മെന്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗവണ്‍മെന്റും പ്രധാനമന്ത്രിയും തുടരുന്ന നിഷേധാത്മക നിലപാട് മാറ്റി സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും 19 ശതമാനം ശമ്പള വര്‍ദ്ധനവെന്ന നിലപാടില്‍ അയവ് വരുത്താന്‍ തങ്ങള്‍ തയ്യാറാണെന്നും ആര്‍.സി.എന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഗവണ്‍മെന്റ് ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നില്ലയെങ്കില്‍ ജനുവരിയില്‍ കൂടുതല്‍ രൂക്ഷമായ സമരങ്ങളെ നേരിടേണ്ടി വരുമെന്നും ആശുപത്രികളുടെ പ്രവര്‍ത്തനം കൂടുതല്‍ അവതാളത്തിലാകുമെന്നും യൂണിയന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. സര്‍ജറി, സ്‌കാനിങ് ഉള്‍പ്പടെയുള്ള വിദഗ്ദ ചികിത്സകള്‍ ലഭിക്കുവാന്‍ ദീര്‍ഘനാള്‍ കാത്തിരിക്കേണ്ട സാഹചര്യം നിലവിലുള്ളപ്പോള്‍ നേഴ്‌സുമാരുടെ ദീര്‍ഘമായ സമരങ്ങള്‍ എന്‍.എച്ച്.എസ്സ് ആശുപത്രികളുടെ പ്രവര്‍ത്തനം പാടെ നിശ്ചലമാക്കും.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions