കൊച്ചിന്‍ കലാഭവന്റെ യുകെയിലെ ഔദോഗിക കലാ പരിശീലന കേന്ദ്രമായ കലാഭവന്‍ ലണ്ടന്‍ അക്കാദമി ഓഫ് മ്യൂസിക് & ആര്‍ട്സ് യുകെയിലെ കലാ സാംസ്ക്കാരിക രംഗത്ത് വിവിധങ്ങളായ നൂതന പരിശീലന പരിപാടികള്‍ ആരംഭിക്കുന്നു. കലാ അഭിരുചിയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉന്നത രീതിയിലുള്ള പരിശീലനം നല്‍കി അവരെ തികഞ്ഞ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ്കള്‍ ആക്കി മാറ്റുകയാണ് ഈ പരിശീലന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
ലോകം മുഴുവന്‍ കോവിഡിന്റെ ആധിയില്‍ കഴിഞ്ഞ നാളുകളില്‍ "We Shall Overcome" എന്ന ഓണ്‍ലൈന്‍ ലൈവ് എന്റര്‍ടൈന്‍മെന്റ് പ്രോഗാമിലൂടെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഉള്ള കലാകാരന്മാരെ ഏകോപിപ്പിച്ചു സംഗീതം നൃത്തം തുടങ്ങിയ കലാ സാംസ്ക്കാരിക പരിപാടികളിലൂടെ മലയാളികള്‍ക്ക് ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും അനുഭൂതി പകര്‍ന്നു നല്‍കിയ കലാഭവന്‍ ലണ്ടന് ഇതിനകം നൂറുകണക്കിന് അറിയപ്പെടാത്ത കലാകാരന്മാര്‍ക്ക് അവസരം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കലാപരമായ മുപ്പതിലധികം മേഖലകളിലാണ് പുതിയതായി പരിശീലനം ആരംഭിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന പരിശീലന പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് വിഭാഗത്തില്‍, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കഥക്, മറ്റ് നൃത്ത വിഭാഗങ്ങളില്‍ ഫോക് ഡാന്‍സ്, നാടോടി നൃത്തം, കേരള നടനം, സെമി-ക്ലാസിക്കല്‍ ഡാന്‍സ്, കൂടാതെ ബോളിവുഡ് ഡാന്‍സ് പരിശീലനവും ഉണ്ടായിരിക്കും. അസോസിയേഷനുകളുടെ വിവിധ ആഘോഷ പരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി ഗ്രൂപ്പ് വിഭാഗങ്ങളായ തിരുവാതിര, സിനിമാറ്റിക് ഗ്രൂപ്പ്, ഒപ്പന, മാര്‍ഗ്ഗംകളി തുടങ്ങിയ മേഖലകളിലും പരിശീലനം നല്‍കുന്നതായിരിക്കും.
സംഗീത പരിശീലന വിഭാഗത്തില്‍ ലളിത സംഗീതം(Light Music), ശാസ്ത്രീയ സംഗീതം(Classical Music). വാദ്യോപകരണ (Instrumental Music) വിഭാഗത്തില്‍ ചെണ്ട, കീബോര്‍ഡ്, ഗിറ്റാര്‍, വയലിന്‍ തുടങ്ങിയവയും.
പെര്‍ഫോമിംഗ് ആര്‍ട്സ് വിഭാഗത്തില്‍ കഥകളി, മാര്‍ഷ്യല്‍ ആര്‍ട്സ് വിഭാഗത്തില്‍ കളരിപ്പയറ്റ്. ഫിറ്റ്നസ് വിഭാഗത്തില്‍ യോഗ, ZUMBA തുടങ്ങിയവയുടെ പരിശീലനവും ആയിരിക്കും ആരംഭിക്കുക. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും നടത്തപ്പെടും. ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകളുടെ ഒരു സംയുക്ത പരിശീലന പദ്ധതിയാണ് കലാഭവന്‍ ലണ്ടന്‍ അവലംബിക്കുന്നത്. തുടക്കത്തില്‍ പ്രധാനമായും ലണ്ടന്‍ കേന്ദ്രീകരിച്ചു ആയിരിക്കും ഓഫ്‌ലൈന്‍ ക്ലാസുകള്‍.
കലാ പരിശീനത്തിനു യുകെയുടെ മറ്റു സ്ഥലങ്ങളില്‍ നിന്നും ആവശ്യമുള്ളവര്‍ ഉണ്ടെങ്കില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ അവിടെയും ലഭ്യമാകുന്നതാണ്. മലയാളി അസ്സോസിയേഷനുകള്‍ക്ക് വിവിധങ്ങളായ ആഘോഷങ്ങള്‍ക്ക് അവിടുത്തെ അംഗങ്ങള്‍ക്ക് പരിശീലനം ആവശ്യമുണ്ടെങ്കില്‍ ഗ്രൂപ്പ് അടിസ്ഥാനമായുള്ള പരിശീലനം നല്‍കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പെര്‍ഫോം ചെയ്യാനുള്ള അവസരം കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്നതാണ്. കലാഭവന്‍ ലണ്ടന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം, കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന സ്റ്റേജ് ഷോകള്‍, മറ്റു പൊതു ഇവെന്റുകള്‍ കലാഭവന്‍ ലണ്ടന്‍ മറ്റു അസോസിയേഷനുകളുമായി സംയുക്തമായി നടത്തുന്ന പരിപാടികള്‍. പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന കലാഭവന്‍ മെഗാഷോകള്‍ തുടങ്ങിയവയില്ലെല്ലാം പങ്കെടുക്കാന്‍ പരിശീലനം സിദ്ധിച്ചവര്‍ക്ക് അവസരം ലഭിക്കുന്നതാണ്.
സൗജന്യ കളരിപ്പയറ്റ് വര്‍ക്ക് ഷോപ്പ് (ഓണ്‍ലൈന്‍) -ജനുവരി 29 ഞായറാഴ്ച്ച രാവിലെ 8 മണിക്ക്.
കൂടുതല്‍ വിവരങ്ങള്‍ക്കും അറിയിപ്പുകള്‍ക്കും കലാഭവന്‍ ലണ്ടന്‍ അക്കാദമി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക.
ലിങ്ക് :
https://chat.whatsapp.com/IjIOkQWFayj2uEfAtKeuO4
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ..
കൊച്ചിന്‍ കലാഭവന്‍ അക്കാദമി ഓഫ് മ്യൂസിക് & ആര്‍ട്സ്
Email : kalabhavanlondon@gmail.com
Tel : 0044 7841613973