തകഴി ശിവശങ്കരപിള്ളയുടെയുടെ 'ചെമ്മീന്‍' എന്ന വിശ്വ പ്രസിദ്ധ നോവലിന്റെ യഥാര്‍ത്ഥ കഥാസാരം പുതിയതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനു വേണ്ടി കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ 'ചെമ്മീന്‍' എന്നനോവലിന്റെ നാടകാവിഷ്‌ക്കാരം ലണ്ടനില്‍ അവതരിപ്പിക്കുന്നു. ചെമ്മീന്‍ പല വേദികളിലും കോമഡി സ്‌കിറ്റ്ആയും തമാശാ രൂപേണയുമൊക്കെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും നോവലിന്റെ യഥാര്‍ത്ഥ അന്തഃസത്ത ഉള്‍ക്കൊണ്ടുള്ള തീയേറ്റര്‍ ആവിഷ്‌ക്കരണം വളരെ വിരളമായേ സംഭവിച്ചിട്ടുള്ളൂ. ലണ്ടനില്‍ ചെമ്മീന്‍ നാടകമാകുമ്പോള്‍ ചില പ്രത്യേകതകളും അതില്‍ സംഭവിക്കുന്നു.
ചെമ്മീന്‍ എന്ന ഈ നോവല്‍ മലയാളിക്ക്‌സമ്മാനിച്ച അന്തരിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ കൊച്ചുമകന്‍ ഡോ:നവീന്‍, മഹാനായ കവി ഒഎന്‍ വികുറുപ്പിന്റെ കൊച്ചുമകള്‍ ആമി ജയകൃഷ്ണന്‍ എന്നിവര്‍ ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം മണ്‍മറഞ്ഞ മലയാളത്തിന്റെ നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരുടെ കൊച്ചുമകന്‍ കൃഷ്ണകുമാറും ചേരുന്നു.
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആര്‍ട്ടിസ്റ്റ് ക്ലബ്ബിന്റെആഭിമുഖ്യത്തിലാണ് ഈ നാടകം അരങ്ങേറുന്നത്. കലാഭവന്‍ ലണ്ടന്‍ ആര്‍ട്ടിസ്റ്റ് ക്ലബ്ബിലെ അംഗങ്ങള്‍ ഇതില്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജയ്‌സണ്‍ ജോര്‍ജ് സ്‌ക്രിപ്റ്റുംസംവിധാനവും നിര്‍വഹിക്കുന്ന ഈ നാടകത്തിന്റെ സ്‌ക്രിപ്റ്റ് കോര്‍ഡിനേഷന്‍ അജിത് പാലിയത്ത് ആണ്.
വരുന്ന ജൂണ്‍ മാസത്തില്‍ സ്റ്റേജ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ഈ നാടകത്തിന്റെ പശ്ചാത്തല സംഗീതംനിര്‍വ്വഹിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക. അതുപോലെ സാങ്കേതിക വിഭാഗം, നൃത്തം അഭിനയംതുടങ്ങിയ മേഖലകളിലും താല്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം.
Tel:07841613973
Email: Kalabhavanlondon@gmail.com