അസോസിയേഷന്‍

ബേസിംഗ്‌സ്‌റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം എന്‍ എച്ച് എസ് ഹോസ്പിറ്റല്‍സ് ചാരിറ്റിക്ക് വേണ്ടി ആകാശചാട്ടത്തിന്

ഹാംഷെയര്‍ ഹോസ്പിറ്റല്‍സ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ചാരിറ്റി വിഭാഗം സംഘടിപ്പിക്കുന്ന സ്‌കൈ ഡൈവിങില്‍ ബേസിംഗ്‌സ്‌റ്റോക്ക് കൗണ്‍സിലറും മലയാളിയുമായ സജീഷ് ടോം പങ്കെടുക്കുന്നു.

ഒന്‍പത് വര്‍ഷമായി ബേസിംഗ്‌സ്‌റ്റോക്ക് എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ അഡ്മിന്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന സജീഷ് ടോം, ട്രസ്റ്റിന്റെ പത്ത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യത്തെ പ്രാദേശിക കൗണ്‍സിലര്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ്. സാലിസ്ബറി ആര്‍മി പാരച്യൂട്ട് അസോസിയേഷന്‍ കേന്ദ്രത്തില്‍ ജൂണ്‍ 3 ശനിയാഴ്ചയാണ് സ്‌കൈ ഡൈവിങ് നടക്കുന്നത്.

ഹാംഷെയര്‍ ഹോസ്പിറ്റല്‍സ് ചാരിറ്റിയുടെ ഈ വര്‍ഷത്തെ സുപ്രധാന പ്രോഗ്രാം ആയ 'മാജിക് ലയണ്‍ അപ്പീല്‍' ന്റെ ഭാഗമായാണ് സ്‌കൈ ഡൈവിങ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിഞ്ചസ്റ്റര്‍, ബേസിംഗ്‌സ്‌റ്റോക്ക്, ആന്‍ഡോവര്‍, ഓള്‍ട്ടണ്‍ ആശുപത്രികളിലെ കുട്ടികളുടെ വാര്‍ഡുകള്‍ക്ക് വേണ്ടിയാണ് സ്‌കൈ ഡൈവിങ് വഴി സമാഹരിക്കുന്ന തുക പ്രധാനമായും ഉപയോഗിക്കപ്പെടുക.

എണ്ണായിരത്തിലധികം ജീവനക്കാരാണ് വിഞ്ചസ്റ്റര്‍, ബേസിംഗ്‌സ്‌റ്റോക്ക്, ആന്‍ഡോവര്‍ എന്നീ ആശുപത്രികളിലായി ഹാംഷെയര്‍ ഹോസ്പിറ്റല്‍സ് ട്രസ്റ്റില്‍ ജോലിചെയ്യുന്നത്. ഇതാദ്യമായാണ് ഹാംഷെയര്‍ ഹോസ്പിറ്റല്‍സ് ചാരിറ്റി സ്‌കൈ ഡൈവിങ് സംഘടിപ്പിക്കുന്നത്. വിവിധ ഹോസ്പിറ്റലുകളില്‍ നിന്നായി പന്ത്രണ്ട്‌പേരാണ് ആകാശ ചാട്ടത്തിന് തയ്യാറെടുക്കുന്നത്.

സ്‌കൈ ഡൈവിങ് വഴിയുള്ള ധന സമാഹരണം JustGiving എന്ന പ്ലാറ്റ്‌ഫോം വഴിയാണ് സ്വരൂപിക്കുന്നത്.

യുക്മ യുടെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ യു കെ യിലെ മലയാളി പൊതുസമൂഹത്തില്‍ പരിചിതനായ സജീഷ് ടോം, ബേസിംഗ്‌സ്‌റ്റോക്ക് ബറോ കൗണ്‍സിലര്‍ എന്നനിലയില്‍ ബേസിംഗ്‌സ്‌റ്റോക്ക് പ്രാദേശീക സമൂഹത്തിലും ഏറെ പരിചിതനും ശ്രദ്ധേയനുമാണ്.

  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions