ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ദേശീയ പതാക ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുമ്പില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ യുക്മ ഞടുക്കവും ദു:ഖവും രേഖപ്പെടുത്തി. ഓരോ ഭാരതീയന്റെയും ആത്മാഭിമാനത്തെ മുറിപ്പെടുത്തിയ ഈ സംഭവത്തെ അപലപിക്കുകയും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്യണമെന്ന് യുക്മ ദേശീയ സമിതി ആവശ്യപ്പെട്ടു.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനമായ ഇന്ത്യ ഹൌസിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ സ്ഥാപിച്ചിരുന്ന ദേശീയ പതാക ഞായറാഴ്ച ഉച്ച കഴിഞ്ഞ് നശിപ്പിക്കുകയായിരുന്നു. ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെത്തിയ ഒരു ചെറിയ സംഘത്തില്‍ പെട്ടവരാണ് അക്രമം അഴിച്ചുവിട്ടത്. ഹൈക്കമ്മീഷനിലെ ജനാലച്ചില്ലുകള്‍ അടിച്ച് തകര്‍ത്ത അക്രമികള്‍ അക്രമം തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.
ഈ സംഭവത്തിലുളള പ്രതിഷേധം യുക്മയുടെ റീജിയണല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലും എല്ലാഅംഗ അസ്സോസ്സിയേഷനുകളും തികച്ചും സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രകടിപ്പിക്കണമെന്നുള്ള മെയില്‍ സന്ദേശം എല്ലാ റീജിയണുകള്‍ക്കും, അംഗ അസോസിയേഷനുകള്‍ക്കും യുക്മ സെക്രട്ടറി ഇതിനകം അയച്ചിട്ടുണ്ട്.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ദേശീയ പതാകയെ അപമാനിക്കുകയും അക്രമം അഴിച്ച് വിടുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ ശക്തമായ പ്രതിഷേധം ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറേയും ബ്രിട്ടീഷ് ഗവണ്‍മെന്റിനേയും അറിയിക്കുകയുണ്ടായി.