നന്മ വറ്റാത്ത ഒരു സമൂഹത്തെ എന്നും നിലനിര്‍ത്തുവാന്‍ കഴിയണം, ഓരോ രാത്രിയും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആ ദിവസം നല്‍കിയ സന്തോഷം ജീവിതത്തെ ധന്യമാക്കും എന്നത് തീര്‍ച്ചയാണ്. സമൂഹത്തില്‍ കൊച്ച് കൊച്ച് നന്മകള്‍ ചെയ്യുബോള്‍ കിട്ടുന്ന സന്തോഷം എത്ര വില കൊടുത്താലും കിട്ടില്ല എന്ന സന്ദേശം വളരെ മനോഹരമായി അവതരിപ്പിക്കാന്‍ അതില്‍ അഭിനയിച്ച എല്ലാവര്‍ക്കും സാധിച്ചു.
ഷിജോ സെബാസ്റ്റ്യന്‍ രജനയും സംവിധാനം ചെയ്ത ഈ ഷോര്‍ട്ട് ഫിലിമില്‍ അഭിനയം കൊണ്ട് സമൂഹത്തില്‍ നല്ല സന്ദേശം നല്‍കിയത്. ബിജു തോമസ്, ജിയോ വാഴപ്പിള്ളി, ബിജി ബിജു, സീന ബോസ്‌കോ, ശില്പ തോമസ് എന്നിവരാണ്. സെഹിയോന്‍ ഹോളി പില്‍ഗ്രിം ചാനലില്‍ റിലീസ് ചെയ്ത ഷോര്‍ട്ട് മൂവി നല്ല പ്രതികരണമാണ് ഇതിനോടകം നേടാന്‍ സാധിച്ചത്.
https://youtu.be/x6_qRTSbr2o