കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡ്ഡിച്ചിന് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തി. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബിഞ്ചു ജേക്കബ് തിരഞ്ഞെടുപ്പ് യോഗത്തിന് എത്തിയ ഭാരവാഹികളെയും അംഗ അസോസിയേഷന്‍ പ്രതിനിധികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ കാലയളവില്‍ കെ.സി.എ. റെഡിച്ച് ലെ എല്ലാ പരിപാടികള്‍ക്കും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാവരേയും അനുസ്മരിക്കാനും അവരോടുള്ള നന്ദി രേഖപ്പെടുത്താനും അദ്ദേഹം ഈ അവസരം ഉപയോഗിച്ചു.
തുടര്‍ന്ന് സ്ഥാനമൊഴിയുന്ന സെക്രട്ടറി അഭിലാഷ് സേവിയര്‍ കാലാവധി പൂര്‍ത്തിയാക്കിയ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ച് സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുകയും, വിപുലങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സംഘടനയെ പ്രാപ്തരാക്കിയ അംഗ അസോസിയേഷന്‍ ഭാരവാഹികളുടെ സേവനങ്ങളെ ശ്ലാഹിക്കുകയും അവരോടുള്ള കടപ്പാടും സ്‌നേഹവും രേഖപ്പെടുത്തുകയും, കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വായിക്കുകയും സ്ഥാനമൊഴിയുന്ന ട്രെഷറര്‍ ജസ്റ്റിന്‍ മാത്യൂ ഫിനാന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബിഞ്ചു ജേക്കബ് തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും കാര്യക്ഷമവുമായി നടത്താനായി അവലംബിക്കുന്ന നടപടി കാര്യങ്ങളെക്കുറിച്ചു വിശദീകരിച്ചു സംസാരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രക്രിയ സുഗമമായി നടത്താനായി എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ചര്‍ച്ചകള്‍ക്കുശേഷം ജനറല്‍ ബോഡി ഐക്യകണ്ഠമായി തെരഞ്ഞെടുത്ത പുതിയ ഭാരവാഹികള്‍:
പ്രസിഡണ്ട് - ജോയ് ദേവസി, വൈസ് പ്രസിഡന്റ് - ലൈബി ജയ്, സെക്രട്ടറി- മാത്യൂ വര്‍ഗീസ്, ജോയിന്‍ സെക്രട്ടറി - സ്റ്റാന്‍ലി വര്‍ഗീസ് ട്രഷര്‍ - ലിസോമോന്‍ മപ്രാണത്ത്, ആര്‍ട്‌സ് കോഡിനേറ്റേഴ്സ് - ജയ് തോമസ് & ഡോണ മേരി ജോയ്, സ്‌പോര്‍ട്സ് കോഡിനേറ്റര്‍സ് - മനോജ് വര്‍ക്കി & സോളമന്‍ മാത്യൂസ്, യുഗ്മ റപ്രസെന്ററ്റീവ്‌സ്- പീറ്റര്‍ ജോസഫ്, ബോബി മാത്യൂസ് & രാജപ്പന്‍ വര്‍ഗീസ്, കയണ്‍സില്‍ റപ്രെസെന്ററ്റീവ്‌സ്- ജിബു ജേക്കബ് & ജോബി ജോസഫ് ജോണ്‍, പി ആര്‍ ഓ - തേജു പാണാശ്ലേരില്‍, ഇന്റേണല്‍ ഓഡിറ്റര്‍ - ജോണ്‍സണ്‍ ചാക്കോ, എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ്- ബിഞ്ചു ജേക്കബ്, അഭിലാഷ് സേവിയര്‍, ജസ്റ്റിന്‍ മാത്യു, ഷാജി തോമസ് & സുനി അനില്‍, യൂത്ത് റെപ്രസന്റേറ്റീവ്‌സ്- രൂപേന്‍ ജോര്‍ജ്, ആയുഷ് ബൈജു & എല്‍വിന്‍ ജോസ്.
തുടര്‍ന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ച് പ്രസിഡന്റ് ജോയ് ദേവസി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിച്ചു. ഈ തിരഞ്ഞെടുപ്പ് നീതിപൂര്‍വവും സമാധാനപരവുമായി നടത്തുവാന്‍ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചതിനോടൊപ്പം, തുടര്‍ന്നും കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാനും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ പ്രദാനം ചെയ്യാനും അംഗ അസോസിയേഷന്‍ ഭാരവാഹികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആറു മണിക്ക് ആരംഭിച്ച യോഗം ചായ, ഭക്ഷണ സത്കാരങ്ങള്‍ക്കു ശേഷം വൈകുന്നേരം ഒന്‍പതു മണിയോടെ അവസാനിച്ചു.