തൊടുപുഴ ആലക്കോട് ചിലവ് സ്വാദേശി കമല ശ്രീധരന്റെ ചികിത്സക്ക് വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഈസ്റ്റര്‍ ചാരിറ്റിക്ക് ലഭിച്ചതു 1895 പൗണ്ട് ( 192079 രൂപ ) കൂടാതെ 45000 രൂപ നേരിട്ടുബാങ്കില്‍ ലഭിച്ചു എന്നും മകന്‍ ശ്രീജിത് അറിയിച്ചു .അകെ ലഭിച്ചത് 237079 (രണ്ടുലക്ഷത്തിമുപ്പത്തിഏഴായിരത്തി എഴുപത്തൊന്‍പതു രൂപ } . ചാരിറ്റി അവസാനിച്ചു.
പെയിന്റ് പണികൊണ്ടു രോഗിയായ അമ്മയെയും രോഗിയായ പിതാവിനെയും ചികില്‍സിക്കാന്‍ നിവര്‍ത്തിയില്ലാതെ വിഷമിക്കുകയായിരുന്നു മകന്‍ ശ്രീജിത് ശ്രീധരന്‍ . തകര്‍ന്നു വീഴാറായ ഒരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത് ..
ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ഞങ്ങളെ അറിയിച്ചത് യു കെ യിലെ Chelmsford ,Essex ല്‍ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്റ്റിനാണ് . ഒരു സോഷ്യല്‍ വര്‍ക്കര്‍ കൂടിയായ ടോമി നാട്ടില്‍ പോയപ്പോള്‍ ശ്രീജിത്തിന്റെ വീട്ടില്‍ പോകുകയും ഇവരുടെ വിഷമങ്ങള്‍ നേരിട്ട് മനസിലാക്കുകയും ചെയ്തിരുന്നു .ടോമിയുടെ അഭ്യര്‍ത്ഥന മാനിച്ചു ഈ കുടുംബത്തിനു വേണ്ടി ഈസ്റ്റര്‍ ചാരിറ്റി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു
ഇടുക്കി ചാരിറ്റിഗ്രൂപ്പ് യു കെ യ്ക്കു നേതൃത്വ൦ കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .രക്ഷാധികാരി തമ്പി ജോസാണ് .