ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ തൊടുപുഴ സ്വാദേശി കമല ശ്രീധരന്റെ ചികിത്സക്ക് വേണ്ടി നടത്തിയ ഈസ്റ്റര്‍ ചാരിറ്റിയുടെ ലഭിച്ച 1895 പൗണ്ട് ( 192079 രൂപ ) കമല ശ്രീധരന്റെ വീട്ടില്‍ എത്തി പ്രൊഫസര്‍ ടി ജെ ജോസഫ് സാര്‍ കൈമാറി .
കമലയുടെയും കുടുമ്പത്തിന്റെയും വേദന അറിയിച്ച യു കെ യിലെ Chelmsford ,Essex ല്‍ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്റ്റിന്‍, പഞ്ചായത്തു മെമ്പര്‍ സിജില്‍ ജോ ,എന്നിവര്‍ സന്നിഹിതരായിരുന്നു . ഇത്തരം ഒരു നന്മ പ്രവര്‍ത്തി ചെയ്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെയും യു കെ മലയാളികളെയും അഭിനധിക്കുന്നുവെന്നു ചെക്ക് കൈമാറികൊണ്ട് നടത്തിയ പ്രസംഗത്തില്‍ ജോസഫ് സാര്‍ പറഞ്ഞു
ഈസ്റ്റര്‍ ചാരിറ്റിക്ക് 1895 പൗണ്ട് ( 192079 രൂപ ) കൂടാതെ 45000 രൂപ നേരിട്ടും കമലയുടെ അക്കൗണ്ടില്‍ ലഭിച്ചിരുന്നു അങ്ങനെ അകെ ലഭിച്ചത് 237079 രൂപ.