ലിവര്‍പൂളില്‍ മതേതരത്വത്തിന്റെ ശഖോലി നാദം മുഴക്കി കൊണ്ട് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ വിഷു, ഈസ്റ്റെര്‍, ആഘോഷങ്ങള്‍ ഗംഭിരമാക്കി. പരിപാടികളുടെ മുഖ്യ അഥിതിയായി എത്തിയ ഡോക്ടര്‍ സുസന്‍ കുരുവിള ,ഡോക്ടര്‍ ജോര്‍ജ് കുരുവിള എന്നിവരും ലിമയുടെ പ്രസിഡന്റ് ജോയി അഗസ്തി, സെക്രട്ടറി ജിനോയി മാടന്‍ ട്രസ്റ്റിജോയിമോന്‍ തോമസും മറ്റ് വനിത കമ്മിറ്റി ഭാരവാഹികളും കൂടി നിലവിളക്കില്‍ ഭദ്രദിപം കൊളുതി കൊണ്ട് ലിമയുടെ പരിപാടികള്‍ക്കു തുടക്കമിട്ടു ,പിന്നിട് കുട്ടികളെകൊണ്ട് വിഷുക്കണികാണിച്ചു അതിനുശേഷം വിഷുകൈനീട്ടം ലിമ സ്‌പോണ്‍സര്‍ RFT ഫിലിംസ് എംഡി റൊണാള്‍ഡ് നല്‍കി.
ഡോക്ടര്‍ സുസന്‍ കുരുവിളയും ,ഡോക്ടര്‍ ജോര്‍ജ് കുരുവിളയും ചേര്‍ന്നു കുട്ടികള്‍ക്ക് ഈസ്റ്റെര്‍ എഗ്ഗ്‌സ് നല്‍കി .
ആശംസകള്‍ നേര്‍ന്നു കൊണ്ട് ഡോക്ടര്‍ സുസന്‍ ജോര്‍ജ്, സ്വാഗതം ജിനോയി മാടന്‍, നന്ദി ജോയി മോന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. വിസ്റ്റന്‍ ടൌണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത് .
കുട്ടികളും, മുതിര്‍ന്നവരും വിവിധതരം കലാപരിപാടികള്‍ അവതരിപ്പിച്ചു, ഈ വര്‍ഷം ലിമ നടത്തിയ രാധ, കൃഷ്ണ മത്സരം വളരെ ആവേശകരം ആയിരുന്നു.
ലിവര്‍പൂള്‍ ഡാന്‍സ് മാസ്റ്റര്‍ മജെഷിന്റെ സരിഗമ ഡാന്‍സ് ഗ്രൂപ്പ്, റിയയുടെ ഡിഫാമം ഡാന്‍സ് ഗ്രൂപ്പ് എന്നിവര്‍ അവതരിപ്പിച്ച ഡാന്‍സുകള്‍ കാണികളുടെ പ്രേശoസ പിടിച്ചു പറ്റി. കൂടാതെ ലിമ മുന്‍ പ്രസിഡന്റ് ഹരികുമാര്‍ ഗോപാലന്റെ ശ്രീ കൃഷ്ണവേഷവും, അദ്ദേഹത്തിന്റെ മകള്‍ ദേവുവിന്റ രാധവേഷവും, ഷാജുവിന്റെ ഷാജു പടയാറ്റില്‍ കുചേലന്‍ വേഷവും, റോയി മാത്യുവിന്റെ യേശുവിന്റെ വേഷവും കാണികളുടെ നിലക്കാത്ത കയ്യടി നേടി.രാധാകൃഷ്ണ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കിയത് ശ്രീകൃഷ്ണനും, യേശു ക്രിസ്തുവും ആയിരുന്നു.
വൈകുന്നേരം 6 മണിക്കാരംമ്പിച്ച പരിപാടികള്‍ രാത്രി 10 മണി വരെ നീണ്ടു. തുടര്‍ന്ന് ഡിജെയും ഉണ്ടായിരുന്നു. അതിഥികള്‍ക്ക് രുചികരമായ ഭക്ഷണവും ഒരുക്കി. ദേശിയ ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.