കേംബ്രിഡ്ജ് മലയാളീ അസോസിയേഷന്റെ ഈസ്റ്റര്‍- വിഷു ആഘോഷ പരിപാടിയുടെ പ്രൗഢമായ വേദിയില്‍ ജീവന്‍ ട്രസ്റ്റ് യുകെ എന്ന ചാരിറ്റി സംഘടനയ്ക്ക് നൂറുകണക്കിന് മലയാളികളെ സാക്ഷികളാക്കി റോയ്‌സ്റ്റണ്‍ മേയര്‍ Cllr . മേരി ആന്റണി പ്രകാശ ദീപം തെളിയിച്ചു.
ചടങ്ങില്‍ കേംബ്രിഡ്ജ് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് മഞ്ജു ബിനോയ്, ഒരു കൊച്ചു പെണ്‍കുട്ടിക്ക് തന്റെ ഒരു കിഡ്‌നി പകുത്തു നല്‍കി മനുഷ്യ സ്നേഹത്തിന്റെ മഹത്തായ മാതൃക കാണിച്ചുതന്ന സന്ദര്‍ലണ്ടിലെ സീനിയര്‍ സോഷ്യല്‍ വര്‍ക്കറായ സിബി തോമസ്, ഇരുപതു വര്‍ഷത്തിലേറെയായി ലീഡ്‌സിലെ ജനറല്‍ പ്രാക്റ്റീഷനറും സീനിയര്‍ ഡോക്ടറുമായ ഡോ. സോജി അലക്സ്, ലീഡ്‌സിലെ തന്നെ സീനിയര്‍ ഡെന്റല്‍ ഓഫീസര്‍ ഡോ. വിമലാ സെബാസ്റ്റ്യന്‍, അവയവ ദാനത്തിലൂടെ ഏവര്‍ക്കും മാതൃകയായ ലണ്ടണിലെ സീനിയര്‍ സോളിസിറ്റര്‍ ഫ്രാന്‍സിസ് മാത്യു (അസ്സി), മുന്‍ വര്‍ഷങ്ങളില്‍ CMA ചാര്‍ട്ടര്‍ പ്രസിഡന്റ് , യുക്മ നാഷണല്‍ സെക്രട്ടറി എന്നീ മേഖലയില്‍ പ്രവര്‍ത്തിച്ച, ഇപ്പോള്‍ ഇന്‍ഷുറന്‍സ് അഡ്വൈസറായി പ്രവര്‍ത്തിക്കുന്ന എബ്രഹാം ലൂക്കോസ്, സീനിയര്‍ സോഷ്യല്‍ വര്‍ക്കര്‍ പ്രാക്റ്റീഷനര്‍, ബക്കിങ്ങാം ഷെയര്‍ സോമിനി വിമലാ ജോയി, ബാര്‍ക്ലെയ്‌സ് ബാങ്ക് പ്രൊപോസിഷന്‍ മാനേജര്‍ . ആന്റണി എബ്രഹാം, പീറ്റര്‍ബറോ ഹോസ്പിറ്റല്‍ വാര്‍ഡ് മാനേജര്‍ മനീഷാ ജോസഫ്, പ്രമുഖ സോഷ്യല്‍ വര്‍ക്കറും നോര്‍ത്താംപ്ടണ്‍ ഷെയര്‍ കൗണ്‍സിലറുമായ സൂസന്‍ ഫിലിപ്പ്, എന്നിവരും, കേംബ്രിഡ്ജ് മലയാളീ അസോസിയേഷന്റെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും ഈ ചടങ്ങില്‍ പങ്കെടുത്തു.
ജീവന്‍ ട്രസ്റ്റ് പോലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരുന്ന നമ്മുടെ കമ്മ്യൂണിറ്റിക്കു ഇന്ന് വളരെ അത്യാവശ്യമാണെന്നും ഇത് "ഡൊമസ്റ്റിക് വയലന്‍സിലൂടെ" കഷ്ടതയനുഭവിക്കുന്നവര്‍ക്കു ഒരു ബോധവല്‍കരണം ആവശ്യമാണെന്നും ഈ മെസ്സേജ് റോയിസ്റ്റണ്‍ പോലെയുള്ള തന്റെ സ്ഥലത്തേക്കും ഈ സര്‍വീസ് വ്യാപിപ്പിക്കണമെന്നും അങ്ങനെ എല്ലാ മലയാളികള്‍ക്കും ഇതൊരു കൈതാങ്ങാവട്ടെയെന്നു മേയര്‍ തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
മലയാളികളുടെ ഇടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദാരുണമായ സംഭവങ്ങളാണ് ജീവന്‍ ട്രസ്റ്റിന്റെ തുടക്കത്തിന് കാരണമായതെന്നും , കുടുബവഴക്കിനെ തുടര്‍ന്ന് കെറ്ററിംഗില്‍ വളരെ ദാരുണമായി കൊലചെയ്യപ്പെട്ട 35 വയസുകാരിയായ അഞ്ചു അശോകിന്റെ പിഞ്ചോമനകളായ ജീവന്‍, ജാന്‍വി എന്നിവരുടെ ഓര്‍മ്മക്കായാണ് ഈ ചാരിറ്റി പ്രസ്ഥാനത്തിന് "ജീവന്‍ ട്രസ്റ്റ് യുകെ" എന്ന് പേര് നല്‍കിയതെന്നും, ഈ സ്ഥാപക ട്രസ്റ്റിയും സന്ദര്‍ലാണ്ടിലെ സീനിയര്‍ സോഷ്യല്‍ വര്‍ക്കറുമായ സിബി തോമസ് തന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.
യുകെയില്‍ നമുക്കെന്നും ആശ്രയിക്കാവുന്നതും, ആശ്രയിക്കേണ്ടിവരുന്നതുമായ ഒന്നാണല്ലോ ജിപി സര്‍വീസ്. എന്തെല്ലാം സര്‍വീസുകളാണ് ഒരു ജിപി.യില്‍ നിന്നും ലഭിക്കാവുന്നത് എന്നതിനെ പറ്റിയുള്ള ഒരു മുഖവുര ഡോ സോജി അലക്സ് വ്യക്തമാക്കി. നമ്മുടെ മലയാളീ കമ്മ്യൂണിറ്റിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചൈല്‍ഡ് വിക്ടറിം ഡൊമസ്റ്റിക് വയലന്‍സിനെ പറ്റി വളരെ ആഴമായ ഒരു മെസ്സേജ് സോമിനി ജോസഫ് നല്‍കി. നമുക്ക് ഇവിടെ സോഷ്യല്‍ സര്‍വീസില്‍ നിന്നും ജനറല്‍ പ്രാക്റ്റീഷനലില്‍ നിന്നും ലഭിക്കുന്ന സര്‍വീസുകള്‍ എന്തൊക്കെയാണെന്ന് മലയാളീ സമൂഹത്തെ ബോധവാന്മാരാക്കുക എന്നതുകൂടിയാണ് ജീവന്‍ ട്രസ്റ്റിന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്നെന്നുകൂടി സോമിനി വ്യക്തമാക്കി.
യുകെയുടെ അക്ഷര നഗരിയായ കേംബ്രിഡ്ജില്‍ വച്ച് ഈ ചാരിറ്റി സംഘടനയുടെ ഉത്‌ഘാടനം നടത്തുവാന്‍ സാധിച്ചത് മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ ഒന്നായി. ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍, വിഷു, ആഘോഷങ്ങള്‍ മാത്രം നടത്താനുള്ള ഒരു സംഘടന മാത്രമായി തുടരുന്നതിനു പകരം തികച്ചും ഒരു സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനമാണ് കേംബ്രിഡ്ജ് മലയാളീ അസോസിയേഷന്‍ എന്നത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.
ഇവിടെ തെളിയുന്ന ഈ ചെറിയ തിരി ഒരു വലിയ പ്രകാശ ഗോപുരമായി ഈ നാട്ടിലെങ്ങും പ്രശോഭിക്കുവാന്‍ ജീവന്‍ ട്രസ്റ്റിന് ഇടയാവട്ടെ എന്ന് പ്രത്യാശിക്കുന്നു. ഉല്‍ഘാടന വേളയിലും തുടര്‍ന്നും തന്ന സഹകരണം ഏവര്‍ക്കും ഒരു മുതല്‍ക്കൂട്ടാവട്ടെ. നിങ്ങളുടെ പ്രവാസജീവിതത്തിലെ പ്രതിസന്ധിയില്‍ ഒരു തുണയായി ഞങ്ങളും നിങ്ങളുടെ കൂടെ ……
അതിരുകളില്ലാത്ത മറ്റോടുകൂടി ഒരിക്കല്‍ കൂടി പ്രൗഢ ഗംഭീരമായി CMA ഈസ്റ്റര്‍ വിഷു ആഘോഷ പരിപാടികള്‍ നടത്താന്‍ നേതൃത്വം നല്‍കിയ CMA യുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഇതൊരു കൂട്ടായ്‌മയുടെ ശക്തിയാണ് ...