അസോസിയേഷന്‍

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം; യുകെയില്‍ ഐഒസി ആഘോഷങ്ങള്‍ ആവേശോജ്ജ്വലമായി

ലണ്ടന്‍: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേടിയ ഉജ്ജ്വല വിജയത്തില്‍ യുകെയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി.

സാധാരണമായി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടുന്ന വിജയങ്ങള്‍ യുകെയില്‍ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടന്‍ സന്ദര്‍ശനം യുകെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശം ഉയര്‍ത്തിയിരുന്നു. ഭാരത് ജോഡോ യാത്രക്കു ശേഷം നടത്തിയ ലണ്ടന്‍ സന്ദര്‍ശനത്തില്‍ താന്‍ നേരില്‍ കണ്ട ഇന്ത്യയെക്കുറിച്ചും ജനസമ്പര്‍ക്കത്തിലൂടെ രാജ്യത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ വൈകാരിക അനുഭവങ്ങളെ കുറിച്ചും രാഹുല്‍ പറഞ്ഞിരുന്നു.

ദയനീയവും ഭീകരുമായ ജീര്‍ണ്ണതയില്‍ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഉയര്‍ത്തിക്കാട്ടി രാഹുല്‍ നടത്തിയ പ്രസംഗങ്ങള്‍ യുകെയിലെ ജനാധിപത്യ മതേതര കാംക്ഷികളുടെ സ്‌നേഹവും ഐക്യവും ആര്‍ജ്ജിച്ചിരുന്നു. കൂടാതെ രാഹുല്‍ ഗാന്ധിയെന്ന ദേശീയ നേതാവിനെ ബിജെപി ഭരണ കൂടം തുറങ്കലില്‍ അടച്ചൊതുക്കുവാന്‍ നടത്തുന്ന കള്ളക്കേസ് ശ്രമങ്ങളും പാര്‍ലമെന്ററിയന്‍ എന്ന തലത്തില്‍ നിന്നുള്ള പുറത്താക്കലും യുകെ യിലെ ഭാരതീയരുടെയും വിഷയമായി എന്നതും കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം ആഘോഷിക്കുന്നതിനുള്ള കാരണമായി.


ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ലണ്ടനിലെ ഹെയ്‌സില്‍ പൂത്തിരികള്‍ കത്തിച്ചും പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും മുദ്രാവാക്യങ്ങള്‍ വിളിച്ചും ആഹ്‌ളാദം അലതല്ലിയ ആഘോഷങ്ങളാണ് നടത്തിയത്. ആഘോഷ പരിപാടികള്‍ എഐസിസി മീഡിയ ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശ്രീനാതെ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.


കര്‍ണ്ണാടകയുടെ മണ്ണില്‍ നിന്നും അഴിമതിയിലും വര്‍ഗ്ഗീയതയിലും മുങ്ങിയ ബിജെപി ഭരണകൂടത്തെ തൂത്തെറിയുന്നതില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ പങ്ക് നിര്‍ണ്ണായകമായെന്നു സുപ്രിയ ശ്രീനാതെ പറഞ്ഞു.


ജനാധിപത്യമതേതര മൂല്യങ്ങളുടെ ദേശീയ മുഖമായ രാഹുല്‍ ഗാന്ധി നടത്തിയ ജനസമ്പര്‍ക്ക യാത്ര, എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യം, കര്‍ണ്ണാടക കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കളായ ഡി കെ ശിവകുമാര്‍ സിദ്ധരാമയ്യ തുടങ്ങിയവരുടെ കൂട്ടായ നേതൃത്വം, ശക്തമായ സംഘടനാ സംവിധാനം, കൃത്യതയാര്‍ന്ന രാഷ്ട്രീയ പ്രചരണം എന്നിവ കോണ്‍ഗ്രസ്സിന്റെ വലിയ വിജയത്തിനു കാരണമായതായി ഐഒസി നാഷണല്‍ പ്രസിഡന്റ് കമല്‍ ദളിവാല്‍ പറഞ്ഞു. ആഘോഷ പരിപാടികളെ തുടര്‍ന്നു നടത്തിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കമല്‍ ദളിവാല്‍.


ഐഒസി നാഷണല്‍ സെക്രട്ടറി ഘെമ്പ വേണുഗോപാല്‍, ഐഒസി യൂത്ത് വിങ് പ്രസിഡന്റ് വിക്രം, കേരളം ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, ഐഒസി കേരള ചാപ്റ്റര്‍ വക്താവ് അജിത് മുതയില്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചാപ്റ്റര്‍ പ്രസിഡന്റുമാരായ വരുണ്‍ ഗൗഡ, അവിനാശ് ദേശ്പാണ്ഡെ, സുധാകര്‍ ഗൗഡ്, സന്തോഷ് റെഡ്ഢി, എന്നിവര്‍ പ്രസംഗിച്ചു.


തുടര്‍ന്നു നടന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും തോമസ് ഫിലിപ്പ് , ജോര്‍ജ്ജ് ജേക്കബ്, റോമി കുര്യാക്കോസ്, ഖലീല്‍, ബോബിന്‍ ഫിലിപ്പ്, അശ്വതി നായര്‍, അരുണ്‍, ജോണ്‍, വിഷ്ണു, അപ്പച്ചന്‍ കണ്ണഞ്ചിറ എന്നിവര്‍ പങ്കെടുത്തു പ്രസംഗിച്ചു.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions