ലണ്ടനിലെ പെക്കാമില്‍ കുത്തേറ്റു മരിച്ച അരവിന്ദ് ശശികുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനും കുടുംബത്തിന് താങ്ങാകാനും യുകെ മലയാളികളുടെ സഹായം തേടി യുക്മ. യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്റെ ചാരിറ്റി ഫൗണ്ടേഷനാണ് അരവിന്ദിന്റെ ബ്രിട്ടനിലുള്ള സഹോദരന്റെ അഭ്യര്‍ത്ഥന പ്രകാരം ചാരിറ്റി ഫണ്ട് പിരിവിനുള്ള നടപടികള്‍ ആറംഭിച്ചത്.
വിദ്യാര്‍ത്ഥി വിസയിലുള്ള അരവിന്ദും സഹോദരനും പിന്തുണ ആവശ്യമായതിനാലാണ് യുക്മയുടെ നീക്കം. മുഴുവന്‍ യുകെ മലയാളികളുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നതായി യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.
യുകെയില്‍ എത്തി പത്തുവര്‍ഷമായി നാട്ടില്‍ പോകാതെ യുവാവ് വര്‍ക്ക് വിസ ലഭിക്കാനുള്ള നടപടികള്‍ക്കായി കാത്തിരിക്കുകയായിരുന്നു. പി ആര്‍ ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കേയാണ് മരണം.
സംഭവത്തില്‍ പ്രതിയായിരിക്കുന്നത് തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ സല്‍മാന്‍ സലീം എന്ന യുവാവാണെന്ന് വ്യക്തമായി. പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ ചൊവ്വാഴ്ച ക്രൗണ്‍ കോടതിയില്‍ ഹാജരാക്കും.