ബര്‍മിങ്ഹാം: ചാലക്കുടി മേഖലയില്‍ നിന്നും യുകെയുടെ നാനാഭാഗങ്ങളില്‍ ഉള്ളവര്‍ വാള്‍സാളില്‍ സമ്മേളിച്ചു. സോജനും, ജിബിയും ആലപിച്ച ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ പ്രസിഡന്റ് ഷീജോ മല്‍പ്പാന്‍ അദ്ധ്യക്ഷത വഹിക്കുകയും, ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയും, സെക്രട്ടറി ഷാജു മാടപ്പിള്ളി സ്വാഗതം ആശംസിക്കുകയും, യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.
ട്രഷറര്‍ ദീപ ഷാജു നന്ദി അര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ ചാലക്കുടി ചങ്ങാത്തം അംഗം ബൈജു മേനാച്ചേരിയെ അനുസ്മരിച്ചു ഒരു മിനിറ്റ് മൗനം ആചരിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റ് ചെയ്തതു ടാന്‍സി പാലാട്ടി, സിനി മോള്‍ ബിജു, ജോയല്‍, ഷൈജി ജോയ്, സൈബിന്‍ പാലാട്ടി, ദീപ ഷാജു തുടങ്ങിവര്‍. പുതിയ ഭാരവാഹികളെ 2023-24 വര്‍ഷത്തേക്കു തെരഞ്ഞെടുത്തു.
പ്രസിഡന്റ് സോജന്‍ കുര്യാക്കോസ് -ബര്‍മിങ്ങ്ഹാം, സെക്രട്ടറി ആദര്‍ശ് ചന്ദ്രശേഖര്‍ -സ്റ്റോക്ക് ഓണ്‍ ട്രെന്റ്, ട്രഷറര്‍ ജോയ് അന്തോണി -ബര്‍മിങ്ങ്ഹാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ വേദിയെ അവിസ്മണീയമാക്കി. നാടന്‍ സദ്യ എവരും ആസ്വദിച്ചു.