ഓണത്തോടനുബന്ധിച്ചു കലാഭവന്‍ ലണ്ടന്‍ ഓള്‍ യുകെ തിരുവാതിരകളി മത്സരം സംഘടിപ്പിക്കുന്നു. ഈ വര്‍ഷത്തെ ഓണാഘോഷങ്ങളോട് അനുബന്ധിച്ചു കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ തിരുവാതിര കളി മത്സരം സംഘടിപ്പിക്കുന്നു.
സെപ്റ്റംബര്‍ 23ന് ലണ്ടനില്‍ വെച്ചാണ് മത്സരം അരങ്ങേറുന്നത്. വിജയികളാകുന്ന ടീമിന് ഒന്നാം സമ്മാനം ആയിരം പൗണ്ടും രണ്ടാം സമ്മാനം അഞ്ഞൂറു പൗണ്ടും മൂന്നാം സമ്മാനം ഇരുന്നൂറ്റി അന്‍പത് പൗണ്ടും സര്‍ട്ടിഫിക്കറ്റുകളുമാണ് ലഭിക്കുന്നത്. തിരുവാതിരകളി മത്സരങ്ങള്‍ക്ക് പുറമെ മലയാള തനിമയിലുള്ള ഫാഷന്‍ ഷോയും മത്സരങ്ങളും ഉണ്ടാകും. കൂടാതെ വിപുലമായ ഓണാഘോഷപരിപാടികളും അരങ്ങേറും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍
07841613973 / 0703410717
kalabhavanlondon@gmail.com