അസോസിയേഷന്‍

ബ്രദര്‍ രാജുവിന് ലിവര്‍പൂളില്‍ സ്വികരണം നല്‍കുന്നു


തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരും ,പട്ടിണികിടക്കുന്നവരും ആരും സഹായത്തിനില്ലാത്ത മാതാപിതാക്കള്‍ക്കും ,അനാഥരായ കുട്ടികള്‍ക്കും ആശ്രയമായി കഴിഞ്ഞ 27 വര്‍ഷമായി ജീവിതം ഉഴിഞ്ഞുവച്ച ഇടുക്കി ,പടമുഖം,സ്‌നേഹമന്ദിരത്തിന്റെ ഡയറക്ടര്‍ ബ്രദര്‍ വി സി രാജുവിനു ലിവര്‍പൂള്‍ പൗരാവലിയുടെ നേതൃത്വത്തില്‍ ലിവര്‍പൂള്‍ സെയിന്റ് ജില്‍സ് ഹാളില്‍വച്ച് ജൂലൈ 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്വികരണം നല്‍കുന്നു .സ്വികരണ സമ്മേളനത്തില്‍ ലിവര്‍പൂള്‍ മലയാളി സമൂഹത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ ആശംസള്‍ അറിയിച്ചു സംസാരിക്കും ഈ പരിപാടി ഒരു വിജയമാക്കിതീര്‍ക്കാന്‍ എല്ലാ മനുഷ്യ സ്‌നേഹികളെയും സ്വികരണ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

ബ്രദര്‍ രാജു യുണൈറ്റഡ് കിങ്ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷന്റെ (UKKCA )യുടെ 20 മാത് കണ്‍വെഷനില്‍ പങ്കെടുക്കാനും അവരുടെ ആദരവ് ഏറ്റുവാങ്ങാനുമാണ് യു കെ യില്‍ എത്തിയത്.

സ്വികരണ പരിപാടികള്‍ക്ക് ,തമ്പി ജോസ് ,സാബു ഫിലിപ്പ് ,ലിമ പ്രസിഡണ്ട് ജോയ് ആഗസ്തി ,അനൂപ് അലക്‌സ് ,എബ്രഹാം നംബനത്തേല്‍ ,ആന്റോ ജോസ് , ടോം ജോസ് തടിയംപാട് എന്നിവര്‍ നേതൃത്വം കൊടുക്കും


പടമുഖത്തെ സ്‌നേഹമന്ദിരം എന്ന സ്ഥാപനം ഇന്ന് ലോകം മുഴുവനുള്ള മലയാളികളുടെ മനസിന്റെ ആഴങ്ങളില്‍ എത്തിച്ചതില്‍ വലിയ ത്യഗമാണ് ബ്രദര്‍ രാജു സഹിച്ചത് . ഇന്ന് ഏകദേശം 400 ല്‍ പരം അനാഥരായ മനുഷ്യരും 40 പരം ഉപേക്ഷിക്കപ്പെട്ട കുട്ടികളും ഈ മനുഷ്യന്റെ പ്രവര്‍ത്തനഫലമായി ജീവിച്ചുപോകുന്നു ഇതുവരെ ആയിരങ്ങളാണ് ഇവിടെ ജീവിച്ചു സമാധാനപരമായി ഈ ലോകത്തോട് വിടപറഞ്ഞത് .

ഈ മഹത്തായ പ്രവര്‍ത്തനത്തിന് ബ്രദര്‍ രാജുവിനു പ്രചോദനം ലഭിച്ചത് കോട്ടയം മേഡിക്കല്‍ കോളേജിലും ജില്ല ആശുപത്രിയിലും ഒരു പൈസ പോലും കൈലില്ലാതെ സൗജന്യമായി ഭക്ഷണം നല്‍കുന്ന P U തോമസ് എന്ന മനുഷ്യനോടൊപ്പം നവജീവന്‍ എന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച കാലത്താണെന്ന് . .

പടമുഖംകാരി ഷൈനിയെ വിവാഹം കഴിച്ചു ഒരു ചെറിയ പലചരക്ക് കടയുമായി പടമുഖത്തു ജീവിതം ആരംഭിച്ച രാജു, മേഡിക്കല്‍ കോളേജില്‍ നിന്നും രോഗം മാറിയിട്ടും ആരും ഏറ്റെടുക്കാന്‍ ഇല്ലാത്ത മൂന്നു മനുഷ്യരെ ഏറ്റെടുത്തു തന്റെ വീട്ടില്‍ കൊണ്ടുവന്നു സംരക്ഷിച്ചാണ് ഈ നന്മ പ്രവര്‍ത്തിക്കു 27 വര്ഷം മുന്‍പ് തുടക്കമിട്ടത്.. . .മൂന്നു കുട്ടികളുമായി വിഷമിച്ചു കഴിഞ്ഞിരുന്ന ആ കുടുംബം ഈ അനാധരായ മൂന്ന് മനുഷ്യരെകൂടി സംരക്ഷിക്കാന്‍ അന്ന് വളരെ ബുദ്ധിമുട്ടിയിരുന്നു എന്നാല്‍ നല്ലവരായ നാട്ടുകള്‍ ഭക്ഷണ സാധാനങ്ങളും വസ്ത്രവും നല്‍കി സഹായിച്ചിരുന്നു .

ആ കാലത്ത് ഇറ്റലിയില്‍ ജോലി നേടി പോയ രാജു വിന്റെ സഹോദരി അയച്ചു കൊടുത്ത ആദൃശമ്പളമായ അന്‍പതിനായിരം രൂപ കൊടുത്തു വാങ്ങിയ സ്ഥലത്ത് സ്ഥാപിച്ച സ്‌നേഹ മന്ദിരം ഇന്നു കടലുകള്‍ക്ക് അപ്പുറം അറിയപ്പെടുന്ന ഒരു സ്ഥാപനം ആയി മാറാന്‍ കാരണം രാജു എന്നു പറയുന്ന ഈ നല്ല മനുഷ്യനും അദ്ധേഹത്തെ സഹായിക്കാന്‍ ലാഭേച്ചലേശവും ഇല്ലാതെ ഇറങ്ങി പുറപ്പെട്ട കുറച്ചു നല്ല മനുഷൃരും , അവരുടെ അധ്വാനവും മാത്രമാണ് ..

കടുത്ത ഈശ്വരവിശ്വസി ആയ രാജു തനിക്കു കിട്ടുന്ന എല്ല അംഗീകാരത്തെയും ദൈവാനുഗ്രഹം ആയി കാണുന്നു അതോടൊപ്പം ഇത്തരം നന്മ പ്രവര്‍ത്തികള്‍ ചെയ്യാന്‍ എന്നെ ദൈവം ഒരു ഉപഹരണം ആക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു .

പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ്

St Giles Cetnre

132 Aitnree Lane

Aitnree

Liverpool

L10 8LE

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions