യുക്മ ദേശീയ കലാമേളയില്‍ കിരീടം നിലനിര്‍ത്തി മിഡ്‌ലാന്‍ഡ് റീജിയന്‍. 178 പോയന്റുമായി മിഡ്‌ലാന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 148 പോയിന്റുമായി യോര്‍ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ റണ്ണറപ്പായി. 88 പോയിന്റുമായി സൗത്ത് വെസ്റ്റ് റീജിയണ്‍ സെക്കന്റ് റണ്ണറപ്പായി.
ചാമ്പ്യന്‍ അസോസിയേഷന്‍ 88 പോയന്റ് നേടികൊണ്ട് ബര്‍മ്മിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയും 72 പോയിന്റുമായി ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റണ്ണറപ്പും 71 പോയന്റുമായി ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സെക്കന്റ് റണ്ണറപ്പുമായി.
ലൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്റെ ടോണി അലോഷ്യസ് കലാ പ്രതിഭയായി. വര്‍വ്വിക് ആന്‍ഡ് ലീവിങ്ടണ്‍ അസോസിയേഷന്റെ അമയ കൃഷ്ണ നിധീഷ് കലാതിലകം നേടി.
നാട്യമയൂരം ഈസ്റ്റ് യോര്‍ക് ഷെയര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഇവാ കുര്യാക്കോസ് നേടിയപ്പോള്‍ ബര്‍മിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയിലെ സൈറാ മരിയാ ജിജോ ഭാഷാ കേസരി പട്ടത്തിന് അര്‍ഹയായി.
കിഡ്‌സ് വിഭാഗത്തില്‍ അമയ കൃഷ്ണ നിധീഷും സബ് ജൂനിയര്‍ വിഭാഗത്തില്‍ ബിസിഎംസി യുടെ കൃഷ്ണരാഗ് പ്രവീണ്‍ ശേഖറും ജൂനിയര്‍ വിഭാഗത്തില്‍ EYCOയുടെ ഇവ മരിയ കുര്യാക്കോസും സീനിയര്‍ വിഭാഗത്തില്‍ ടോണി അലോഷ്യസും ഗ്രൂപ്പ് ചാമ്പ്യന്മാരായി.