നാട്ടുവാര്‍ത്തകള്‍

മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം; കോയമ്പത്തൂരില്‍ ബിസിനസുകാരന്‍ അറസ്റ്റില്‍

തമിഴ്‌നാട് കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ അറസ്റ്റില്‍. തെലുങ്ക് പാളയം പിരിവില്‍ വാടകയ്ക്ക് താമസിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ബി ആനന്ദനെന്ന 46കാരനാണ് കേസില്‍ അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പ്രതി പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്.

പ്രതി ആനന്ദിന്റെ വീടിന് സമീപമാണ് പരാതിക്കാരി ഉള്‍പ്പെടെ അഞ്ച് പെണ്‍കുട്ടികള്‍ താമസിച്ചിരുന്നത്. പ്രതി നിരന്തരം പരാതിക്കാരിയായ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടികള്‍ വീടിന്റെ മുന്‍വാതില്‍ പൂട്ടാന്‍ മറന്നുപോയിരുന്നു. ഇത് മനസിലാക്കിയ പ്രതി ബുധനാഴ്ച പുലര്‍ച്ചെ പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു.

തുടര്‍ന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മുറിയിലേക്ക് കടന്നുകയറി ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി ശെല്‍വപുരം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions