നാട്ടുവാര്‍ത്തകള്‍

വയനാട്ടിലൂടെ പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം; ആവേശത്തിരയിളക്കി കോണ്‍ഗ്രസ്

നീണ്ടകാലമായി ഓരോ തിരഞ്ഞെടുപ്പുകാലത്തും ഉയരുന്ന ചോദ്യമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം. യുപിയിലെ അമേഠിയും റായ്ബറേലിയുമൊക്കെ പലവട്ടം പരിഗണനയ്ക്കു വന്നെങ്കിലും പ്രചാരണരംഗത്തു തുടരുകയായിരുന്നു പ്രിയങ്ക. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ രാഹുലും പ്രിയങ്കയും ചേര്‍ന്ന് കോണ്‍ഗ്രസിനും 'ഇന്ത്യ' സഖ്യത്തിനും അഭിമാനകരമായ നേട്ടം സമ്മാനിച്ചു. റായ്ബറേലിയിലും വയനാട്ടിലും രാഹുല്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു.

ഇപ്പോഴിതാ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയുകയാണ് .രാഹുല്‍ ഒഴിയുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് മത്സരിക്കുക . കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ആ നിര്‍ണായക തീരുമാനം വന്നത്.

രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തലമുറകളായി ഗാന്ധി കുടുംബം മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലിയെന്നും രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിറുത്തുന്നതാണ് ഉചിതമെന്ന വിലയിരുത്തലിലാണ് തീരുമാനമെന്ന് ഖാര്‍ഗെ പറഞ്ഞു.

രാഹുല്‍ ഗാന്ധിയ്ക്ക് വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹം ലഭിച്ചെന്നും ദുഃഖത്തോടെയാണ് വയനാട്ടില്‍ രാജി വയ്ക്കാന്‍ തീരുമാനിച്ചതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. രാഹുല്‍ വയനാട്ടിലെ എംപി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സൂചിപ്പിച്ചിരുന്നു.

വയനാട്ടില്‍ രാഹുലിന്റെ ഒഴിവിലേക്ക് മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പിലെ കന്നിയങ്കമാണിത്. വയനാട്ടില്‍ രാഹുലിന്റെ അഭാവം അറിയിക്കാതെ പ്രവര്‍ത്തിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറയുന്നു. അതോടെ വയനാട് വീണ്ടും രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രമാവുകയാണ്.

അതേസമയം, വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ജീവിതകാലം മുഴുവന്‍ വയനാടിനെ ഓര്‍ക്കുമെന്നും വയനാടിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിലും പാര്‍ലമെന്റിലും മോദിയ്ക്കും കൂട്ടര്‍ക്കും എതിരായ പോരാട്ടം കടുപ്പിക്കാനും സീറ്റുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ വിവാദങ്ങള്‍ തടയാനും പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions