നാട്ടുവാര്‍ത്തകള്‍

യുകെയില്‍ കെയര്‍ടേക്കര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഒളിവില്‍ പോയ പ്രതി പിടിയില്‍


യുകെയിലടക്കം കെയര്‍ടേക്കര്‍ ജോലി വാഗ്ദാനം ചെയ്ത് പല ഭാഗങ്ങളില്‍ നിന്നായി ഇരുനൂറോളം പേരില്‍ നിന്ന് അഞ്ചു കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍. തൊടുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന കൊളംബസ് ജോബ് ആന്‍ഡ് എജ്യുക്കേഷന്‍ എന്ന സ്ഥാപനം നടത്തിയിരുന്ന വണ്ണപ്പുറം ദര്‍ഭത്തൊട്ടി വേളംപറമ്പില്‍ ജോബി ജോസ് (28) ആണു പിടിയിലായത്.

2022ല്‍ തൊടുപുഴയില്‍ തുടങ്ങിയ സ്ഥാപനം വഴി യുകെയില്‍ കെയര്‍ടേക്കര്‍ ജോലികള്‍ക്കു വിസ നല്‍കാമെന്നു സമൂഹമാധ്യമങ്ങളിലടക്കം പരസ്യം ചെയ്താണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ചത്. ഈ തസ്തികകളില്‍ 600 ഒഴിവുകള്‍ യുകെയിലുണ്ടെന്നു വിശ്വസിപ്പിച്ച് മൂന്നു മുതല്‍ 12 ലക്ഷം രൂപ വരെയാണു പ്രതി ഓരോരുത്തരില്‍ നിന്ന് ഈടാക്കിയത്.

ഏറെ നാള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21ന് ഉദ്യോഗാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കി. തൊടുപുഴയിലെ സ്ഥാപനത്തില്‍ പൊലീസ് അന്വേഷിച്ച് എത്തിയെങ്കിലും അടച്ചു പൂട്ടിയിരുന്നു.

വ്യാപകമായി പരാതികള്‍ വന്നതോടെ ജോബി ഒളിവില്‍ പോയി. തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്കു കടക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു. ഇതിനിടെ ഗോവ, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് വഴി ജോബി നേപ്പാളിലേക്കു കടന്നിരുന്നു.

കഴിഞ്ഞ ദിവസം നേപ്പാളില്‍ നിന്നു തിരികെ ഇന്ത്യയിലേക്കു കടക്കാനായി അതിര്‍ത്തിയായ യുപിയിലെ സൊനൗലിയിലെത്തിയപ്പോള്‍ ഇമിഗ്രേഷന്‍ വിഭാഗം പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നു പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions