നാട്ടുവാര്‍ത്തകള്‍

കെ രാധാകൃഷ്ണന് പകരം ഒആര്‍ കേളു മന്ത്രിസഭയില്‍; ദേവസ്വം വകുപ്പ് വിഎന്‍ വാസവന്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ വിജയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി. ദേവസ്വം, പട്ടിക ജാതി ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ രാധാകൃഷ്ണന്‍ രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് മന്ത്രിസഭ പുനഃസംഘടന നടന്നത്.

പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രിയായി സിപിഎം നേതാവും മാനന്തവാടി എംഎല്‍എയുമായ ഒആര്‍ കേളു അധികാരമേല്‍ക്കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് ഒആര്‍ കേളു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ആദിവാസി ക്ഷേമസമിതി മാനന്തവാടി ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ ഒആര്‍ കേളു പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദേവസ്വം വകുപ്പ് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന് നല്‍കും. പാര്‍ലമെന്ററി വകുപ്പ് മന്ത്രി എംബി രാജേഷിന് നല്‍കും. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ രാധാകൃഷ്ണന്‍ വിജയിച്ചത്. കഴിഞ്ഞ ദിവസം രാജി സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കെ രാധാകൃഷ്ണന്റെ അവസാന ഉത്തരവ് പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളുടെ പേര് മാറ്റുന്നതായിരുന്നു.

പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളുടെ പേരിലുള്ള കോളനി, ഊര്, സങ്കേതം എന്നീ പേരുകള്‍ ഇനി ഔദ്യോഗിക രേഖകളിലവുണ്ടാവില്ല.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions