നാട്ടുവാര്‍ത്തകള്‍

രാവിലെ ചായ നല്‍കാന്‍ വൈകി; മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ

രാവിലെ ചായ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് അമ്മായിയമ്മ മരുമകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിനിയായ അജ്മീരി ബീഗം ആണ് കൊല്ലപ്പെട്ടത്. അജ്മീരിയുടെ ഭര്‍തൃ മാതാവ് ഫര്‍സാനയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ 10.30ന് ആയിരുന്നു സംഭവം നടന്നത്. സംഭവം നടക്കുന്ന സമയം അജ്മീരിയുടെ ഭര്‍ത്താവ് അബ്ബാസും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നില്ല. ഫര്‍സാന മരുമകളോട് ചായ ചോദിച്ചെങ്കിലും തനിക്ക് ഇപ്പോള്‍ ചായ ഉണ്ടാക്കാന്‍ സമയമില്ലെന്ന് അജ്മീരി അറിയിച്ചു. തുടര്‍ന്ന് ചായയ്ക്ക് വേണ്ടി കാത്തിരുന്നെങ്കിലും ഫര്‍സാനയ്ക്ക് ചായ ലഭിച്ചില്ല.

ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതയായ ഫര്‍സാന അടുക്കളയിലെത്തി അജ്മീരിയെ ആക്രമിക്കുകയായിരുന്നു. ഫര്‍സാനയുടെ ആക്രമണത്തില്‍ നിലത്തുവീണ അജ്മീരിയെ ഫര്‍സാന ഷാള്‍ കഴുത്തില്‍ കുരുക്കിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions