ആലപ്പുഴ: കായംകുളത്ത് 76 വയസുളള വയോധികയെ പീഡിപ്പിച്ച കേസില്‍ 25കാരന്‍ അറസ്റ്റില്‍. ഓച്ചിറ ക്ലാപ്പന സ്വദേശിയായ ഷഹനാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഷഹനാസ് ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പീഡനത്തിനിരയായ വയോധികയെ വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.