നാട്ടുവാര്‍ത്തകള്‍

'സമയമായി.., ഇത് ഇന്ത്യക്കു വേണ്ടി എന്റെ അവസാനത്തെ ടി20 '; കോലി വിരമിച്ചു

ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോലി അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ടി20 ലോകകപ്പ് ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. ഇതൊരു തുറന്ന രഹസ്യമായിരുന്നെന്നും ഫൈനലില്‍ ഫലം എന്തായാലും താന്‍ വിരമിക്കുമായിരുന്നെന്നും കോലി പറഞ്ഞു.

'ഇതെന്റെ അവസാനത്തെ ടി20 ലോകകപ്പാണ്. ഇന്ത്യക്കു വേണ്ടി അവസാനത്തെ ടി20 മത്സരവുമാണ്', കോലി പറഞ്ഞു. ഇത് വിരമിക്കല്‍ പ്രഖ്യാപനം തന്നെയാണോ എന്ന കമന്റേറ്ററുടെ ചോദ്യത്തിന്, അതെ എന്നായിരുന്നു മറുപടി.

'ഇതൊരു തുറന്ന രഹസ്യമായിരുന്നു. ഫൈനലില്‍ പരാജയപ്പെട്ടാലും ഇതെന്റെ അവസാന അന്താരാഷ്ട്ര ടി20 മത്സരമായിരിക്കുമെന്ന് ഉറപ്പായിരുന്നു. പുതിയ തലമുറയ്ക്കായി മാറിക്കൊടുക്കേണ്ട സമയമായി', കോലി വ്യക്തമാക്കി.

ലോകം തന്നെ കാണുന്നത് എത്രത്തോളം വില മതിച്ചാവുമെന്ന് വ്യക്തമാക്കി വിരാട് അനുസ്മരിച്ചു. പിന്നിട്ടതെല്ലാം വളരെ ബുദ്ധിമുട്ടേറിയ പാതകളായിരുന്നു. ഇത്രത്തോളം സമ്മര്‍ദ്ദം അനുഭവിച്ചൊരു ടൂര്‍ണമെന്റില്ല. പക്ഷേ ഈ ലോകകപ്പിലെ വിജയം അത് തന്നെ സംബന്ധിച്ചടത്തോളം ഏറെ അഭിമാനം പകരുന്നതാണെന്നും ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ കോലി പറഞ്ഞു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions