നാട്ടുവാര്‍ത്തകള്‍

മണിപ്പൂരില്‍ കലാപത്തിന് പ്രേരണ: യുകെയിലെ ഇന്ത്യന്‍ പ്രൊഫസര്‍ക്കെതിരേ കേസ്

മണിപ്പൂരില്‍ വംശീയ കലാപമുണ്ടാക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രേരിപ്പിച്ചതിന് യുകെയിലെ ഇന്ത്യന്‍ വംശജനെതിരെകേസ്. യുകെയിലെ ബര്‍മിംഗ്ഹാം സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ ഉദയ് റെഡ്ഡിക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ ഒരു പ്രദേശവാസി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

മണിപ്പൂരില്‍ മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനായി റെഡ്ഡി സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പോസ്റ്റുചെയ്യുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ടോക്ക് സെഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. കൂടാതെ പ്രതിയ്ക്ക് കാനഡയിലെ ഖാലിസ്ഥാനി ഘടകങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു.

' ഉദയ് റെഡ്ഡി മനഃപൂര്‍വം മെയ്തിയുടെ മതവിശ്വാസങ്ങളെ അപമാനിക്കുകയും മതപരമായ കാര്യങ്ങളുടെ പേരില്‍ മെയ്തികളും മറ്റ് സമുദായങ്ങളും തമ്മില്‍ ശത്രുത വളര്‍ത്തുകയും ചെയ്തു,' പരാതിക്കാരന്‍ എഫ്‌ഐആറില്‍ ആരോപിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെയും കൂട്ടാളികളുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും അതിനാല്‍ ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കാനഡയിലെ ഖാലിസ്ഥാനികളുമായോ നാര്‍ക്കോഭീകര ഗ്രൂപ്പുകളുമായോ ബന്ധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രതികളുടെ കോള്‍ റെക്കോര്‍ഡുകള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ പരിശോധിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

മണിപ്പൂരിലെ നിയമ നിര്‍വ്വഹണ സംവിധാനങ്ങളെ എങ്ങനെ തടസ്സപ്പെടുത്താമെന്നതിനെ കുറിച്ച് റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ ഓഡിയോ ചര്‍ച്ചകള്‍ നടത്തിയിരുന്നതായുംഎഫ്‌ഐആറില്‍ ആരോപിക്കുന്നു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions