നാട്ടുവാര്‍ത്തകള്‍

രാജ് മോഹന്‍ ഉണ്ണിത്താന്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലെന്ന് ആരോപണം; പിന്നാലെ വീഡിയോ വൈറല്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്ര അവശിഷ്ടങ്ങള്‍ ലഭിച്ച സംഭവത്തിന്റെ വീഡിയോ വീണ്ടും വൈറല്‍. കെ സുധാരകരന്റെ വീട്ടുപറമ്പില്‍ നിന്നും കുഴിച്ചിട്ട നിലയിലാണ് കൂടോത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ദുര്‍മന്ത്രവാദ ആപോരണവുമായി നടപടി നേരിടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവെത്തിയതിന് പിന്നാലെയാണ് പഴയ വീഡിയോ വീണ്ടും വൈറലാകുന്നത്.

ബാലകൃഷ്ണന്‍ പെരിയയാണ് രാജ് മോഹന്‍ ഉണ്ണിത്താനെതിരെ ആരോപണം ഉന്നയിച്ചത്. കാസര്‍ഗോഡ് പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളായിരുന്നു ബാലകൃഷ്ണന്‍ പെരിയയ്‌ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തത്. രാജ് മോഹന്‍ ഉണ്ണിത്താന്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലാണെന്നായിരുന്നു ആരോപണം.

എല്ലായിടത്തും രാജ് മോഹന്‍ ഉണ്ണിത്താന്‍ ദുര്‍മന്ത്രവാദം പ്രയോഗിക്കുന്നു. കെ സുധാകരന്റെ വീട്ടിലും ഉണ്ണിത്താന്‍ മന്ത്രവാദിയെ കൊണ്ടുപോയിട്ടുണ്ടെന്നും ബാലകൃഷ്ണന്‍ പെരിയ ആരോപിച്ചു. ഇതിന് പിന്നാലെ പുറത്തുവന്ന വീഡിയോയില്‍ കെ സുധാകരനൊപ്പം രാജ്‌മോഹന്‍ ഉണ്ണിത്താനെയും കാണാം.

മന്ത്രവാദിയെ എത്തിച്ചാണ് കൂടോത്ര അവശിഷ്ടങ്ങളെന്ന് വിശേഷിപ്പിക്കുന്ന വസ്തുക്കള്‍ കുഴിച്ചെടുത്തത്. ഇവ തന്നെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളവയാണെന്നും ഇത്രയും ചെയ്തിട്ടും താന്‍ ബാക്കിയുണ്ടല്ലോയെന്നും കെ സുധാകരന്‍ പറയുന്നതും വീഡിയോയിലുണ്ട്. തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതുസംബന്ധിച്ച ചോദ്യത്തിന് കൂടുതല്‍ കാര്യങ്ങള്‍ ഉണ്ണിത്താനോട് ചോദിച്ചാല്‍ മതിയെന്ന് സുധാകരന്‍ പറഞ്ഞു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions