നാട്ടുവാര്‍ത്തകള്‍

നരേന്ദ്ര മോദി അടുത്ത മാസം യുക്രൈനിലേക്ക്; യുദ്ധം തുടങ്ങിയ ശേഷമുള്ള ആദ്യ സന്ദര്‍ശനം

ന്യൂഡല്‍ഹി: റഷ്യന്‍ സന്ദര്‍ശനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രൈന്‍ സന്ദര്‍ശിക്കും. 2022ല്‍ റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി യുക്രൈനിലെത്തുന്നത്. ഒരു മാസം മുമ്പ് ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ മോദി യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോദിയെ അഭിനന്ദിച്ച സെലന്‍സ്‌കി അദ്ദേഹത്തെ യുക്രൈന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. നിലവിലുള്ള സംഘര്‍ഷം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

ഈ മാസം ആദ്യത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി റഷ്യയിലെത്തിയിരുന്നു. യുദ്ധത്തിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനാവില്ലെന്ന് പുടിനുമായുള്ള ചര്‍ച്ചയിലും മോദി പറഞ്ഞിരുന്നു. നയതന്ത്ര ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും അതിന് സാധ്യമായതെല്ലാം ചെയ്യാന്‍ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം പുടിനെ അറിയിച്ചിരുന്നു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions