നാട്ടുവാര്‍ത്തകള്‍

വയനാട് ദുരന്ത ഭൂമിയില്‍ ഒറ്റപ്പെട്ട 4 പേരെ നാലാം ദിനം ജീവനോടെ കണ്ടെത്തി



വയനാട് ഉരുള്‍പൊട്ടലുണ്ടായ ദുരന്ത ഭൂമിയില്‍ നിന്ന് നാലാം ദിവസം നാലുപേരെ ഒറ്റപ്പെട്ട നിലയില്‍ വീട്ടില്‍ നിന്ന് ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നില്‍ നിന്ന് രണ്ടു പുരുഷന്‍മാരെയും രണ്ട് സ്ത്രീകളെയുമാണ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. ദുരന്തത്തിനിടയില്‍ വീട്ടില്‍ ഒറ്റപ്പെട്ടു പോയവരായിരുന്നു ഇവര്‍.

ഇതില്‍ ഒരു സ്ത്രീക്ക് കാലിന് പരുക്കുണ്ട്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
പടവെട്ടിക്കുന്നിലെ ബന്ധു വീട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു ഇവര്‍.ജോമോള്‍ക്ക് കാലിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഒരു വീടിന്റെ തകര്‍ന്ന ഭാ​ഗത്തായിരുന്നു ഇവരുണ്ടായിരുന്നത്. വീടിനെ കാര്യമായി ഉരുള്‍പൊട്ടല്‍ ബാധിച്ചില്ലെങ്കിലും വഴിയും മറ്റും തകര്‍ന്നതോടെ നാലുപേരും ഒറ്റപ്പെട്ടുപോയിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തംകഴിഞ്ഞ് 78 മണിക്കൂറിന് ശേഷമാണ് ഇവരെ ജീവനോടെ കണ്ടെത്തുന്നത്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions