നാട്ടുവാര്‍ത്തകള്‍

മണ്ണിലേക്കവര്‍ ഒന്നിച്ചു മടങ്ങി; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പുത്തുമലയില്‍ സംസ്‌കരിച്ചു

വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കണ്ടെത്തിയ മൃതദേഹങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത എട്ട് പേര്‍ക്ക് ഹാരിസണ്‍ മലയാളത്തിന്റെ പത്തുമലയിലെ ഭൂമിയില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ ജന്മനാട് വിട നല്‍കി. തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ ഒരു വട്ടം കൂടി നേരില്‍ കണ്ട് തങ്ങളുടെ ഉറ്റവര്‍ ആരെങ്കിലും ഇക്കൂട്ടത്തിലുണ്ടോ എന്ന് പരിശോധിക്കാനായി വിവിധ ഭാഗങ്ങളില്‍ നിന്ന് ഉറ്റവരെ നഷ്ടപ്പെട്ട നിരവധി പേര്‍ എത്തിയിരുന്നു.

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സംസ്‌കാരം സര്‍വ്വമത പ്രാര്‍ത്ഥനയോടെ നടന്നു. പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടുനല്‍കിയ 64 സെന്റ് ഭൂമിയിലാണ് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട് തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ക്ക് അന്ത്യവിശ്രമം. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹാരിസണ്‍ മലയാളം സ്ഥലം വിട്ടുനല്‍കിയകത്.

ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ പുരോഹിതന്മാരുടെ പത്ത് മിനുട്ട് വീതം നീണ്ട പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു സംസ്‌കാരം നടന്നത്. സന്നദ്ധ സംഘടന പ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

ഇതുവരെ തിരിച്ചറിയാന്‍ സാധിക്കാത്ത 67 മൃതദേഹങ്ങളില്‍ എട്ട് മൃതദേഹങ്ങളാണ് ഹാരിസണ്‍ മലയാളത്തില്‍ സംസ്‌കരിച്ചത്. 30 കുഴിയെടുത്തിരുന്നു. ഒടുവില്‍ എട്ടുപേരുടെ സംസ്കാരമാണ് നടത്തിയത്. എകെ ശശീന്ദ്രന്‍, എംബി രാജേഷ്, കെ രാജന്‍ തുടങ്ങിയ മന്ത്രിമാരും ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് അന്ത്യോപചാരമര്‍പ്പിച്ചു. തിരച്ചിലില്‍ ലഭിച്ച 198 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions