നാട്ടുവാര്‍ത്തകള്‍

രാജിവെച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍

ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭം കടുക്കുകയും സൈന്യം അധികാരം പിടിക്കുകയും ചെയ്യുമെന്ന സ്ഥിതി വന്നതോടെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന രക്ഷപ്പെട്ടു ഇന്ത്യയിലെത്തി. ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ഷെയ്ഖ് ഹസീനയെയും വഹിച്ചുള്ള സൈനിക വിമാനം ലാന്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ വിമാനം ലാന്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് പോകുമെന്നും പറയപ്പെടുന്നു.

ബംഗ്ലാദേശില്‍ കലാപം രൂക്ഷമായതോടെയാണ് 76കാരിയായ ഷെയ്ഖ് ഹസീന സഹോദരിയ്‌ക്കൊപ്പം രാജ്യം വിട്ടത്. സൈനിക മേധാവിയുടെ അന്ത്യശാസനത്തിന് പിന്നാലെയായിരുന്നു ഹസീന രാജിവെച്ചത്. ഞായറാഴ്ച പ്രതിഷേധം രൂക്ഷമായെങ്കിലും പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്നു നിലപാടിലായിരുന്നു.

എന്നാല്‍ സൈന്യം നേരിട്ട് നിലപാട് അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്. അധികാരമൊഴിയാന്‍ സൈന്യം 45 മിനിറ്റ് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് രാജിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വസതി കയ്യേറുന്ന വീഡിയോ ദൃശ്യങ്ങള്‍ ബംഗ്ലാദേശ് മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഷെയ്ഖ് ഹസീനയുടെ പിതാവും ആദ്യ പ്രധാനമന്ത്രിയുമായ മുജീബ് റഹ്മാന്റെ പ്രതിമയൊക്കെ പ്രക്ഷോഭകര്‍ തകര്‍ത്തു.

ജൂണ്‍ മുതലാണ് ബംഗ്ലാദേശില്‍ പ്രക്ഷോഭം അരങ്ങേറിയത്. മരണം 250 കവിഞ്ഞിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗ് അനുഭാവികളും തമ്മില്‍ ഇന്നലെ രാജ്യവ്യാപകമായുണ്ടായ ഏറ്റുമുട്ടലില്‍ 14 പൊലീസുകാര്‍ ഉള്‍പ്പെടെ 70ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.


സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സംവരണം നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്.

1971ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 1972 മുതല്‍ നല്‍കിയിരുന്ന 30 ശതമാനം സംവരണം 2018ല്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിറുത്തലാക്കിയിരുന്നു. ജൂണില്‍ ബംഗ്ലാദേശ് സുപ്രീംകോടതി സംവരണം പുനഃസ്ഥാപിച്ചതോടെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രക്ഷോഭം തുടങ്ങി.


അതേസമയം ബംഗ്ലാദേശിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions