നാട്ടുവാര്‍ത്തകള്‍

വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അശ്ലീല വീഡിയോകള്‍ക്ക് അടിമ

പശ്‌ചിമ ബംഗാളില്‍ 31 കാരിയായ യുവ ഡോക്ടര്‍ കൊല്ലപ്പെട്ടത് അതിക്രൂരമായി. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പി ജി ട്രെയിനി ഡോക്ടറുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കണ്ണില്‍ നിന്നും വായില്‍ നിന്നും സ്വകാര്യഭാഗങ്ങളില്‍ നിന്നടക്കം രക്തം ഒഴുകുന്ന നിലയിലായിരുന്നു മൃതദേഹം. ഇടത് കാല്‍, വയര്‍, കഴുത്ത്, വലതുകൈ, മോതിരവിരല്‍, ചുണ്ട് എന്നിവിടങ്ങളിലെല്ലാം മുറിവുകളുണ്ടായിരുന്നു. കഴുത്തിലെ എല്ല് പൊട്ടിയ നിലയിലാണ്. ഇത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സംഭവിച്ചതാകാമെന്നും മരണ കാരണമായിട്ടുണ്ടാകാമെന്നുമാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ഇവര്‍ വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ഡ്യൂട്ടിക്കിടെ വിശ്രമത്തിനായി സെമിനാര്‍ റൂമിലേക്ക് പോയ ഡോക്റ്ററെ വെള്ളിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്.

പ്രതി കൊലപാതകത്തിന് ശേഷം വസ്ത്രങ്ങള്‍ അലക്കിയതായി പൊലീസ് പറഞ്ഞു. നിര്‍ണായക തെളിവായ പ്രതിയുടെ ഷൂസ് പൊലീസ് കണ്ടെത്തി.

പ്രതി സഞ്ജയ് റോയ് അശ്ലീല വീഡിയോകള്‍ സ്ഥിരമായി കണ്ടിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി അശ്ലീല വീഡിയോകളും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions