നാട്ടുവാര്‍ത്തകള്‍

വൈകിയെന്നു ആരോപിച്ച് എസ്‍പിയെ പൊതുവേദിയില്‍ അപമാനിച്ച് പിവി അന്‍വര്‍ എംഎല്‍എ

മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയില്‍ എസ്പിയെ പരസ്യമായി അധിക്ഷേപിച്ച് എംഎല്‍എ യുടെ പ്രസംഗം. വേദിയില്‍ തന്നെ ദീര്‍ഘനേരം കാത്തിരിക്കാന്‍ നിര്‍ബ്ബന്ധിതനാക്കി എന്നാരോപിച്ച് മലപ്പുറം എസ്പി എസ് ശശിധരനെ എംഎല്‍എ പിവി അന്‍വര്‍ ആണ് ആക്ഷേപിച്ചത്. മറുപടി പ്രസംഗത്തില്‍ കാര്യമായി പ്രസംഗിക്കാതെ എസ്പി വേദി വിട്ടുപോകുകയും ചെയ്തു.

പരിപാടിയില്‍ എംഎല്‍എ ഉദ്ഘാടകനും എസ്പി മുഖ്യപ്രഭാഷകനുമായരുന്നു. എന്നാല്‍ ഐപിഎസ് ഓഫീസറുടെ പെരുമാറ്റം പോലീസ് സേനയക്ക് തന്നെ നാണക്കേടാണെന്ന് പറഞ്ഞ് പ്രസം​ഗം ആരംഭിച്ച എംഎല്‍എയുടെ സംസാരം പുരോഗമിച്ചപ്പോള്‍ രൂക്ഷ വിമര്‍ശനത്തിന് എസ്പിയെ ഇരയാക്കാനും മറന്നില്ല.
കേരളത്തെ ബുദ്ധിമുട്ടിക്കുക എന്ന കേന്ദ്രത്തിന്റെ ആവശ്യത്തിന് കുടപിടിക്കുന്നതാണ് എസ്പിയുടെ പെരുമാറ്റം എന്നായിരുന്നു എംഎല്‍എയുടെ ആക്ഷേപം. ഇപ്പോള്‍ നടക്കുന്ന ഈ പരിപാടിക്ക് താന്‍ എസ്പിയെ കാത്ത് ഒരുപാട് സമയം ഇരിക്കേണ്ടി വന്നു. അദ്ദേഹം ജോലിത്തിരക്കുള്ള ആളാണ്. അതാണ് കാരണം എങ്കില്‍ ഓക്കേ. അല്ലാതെ എംഎല്‍എ കുറച്ച് സമയം അവിടെ ഇരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ എസ്പി ആലോചിക്കണം എന്നും വിമര്‍ശിച്ചു. ഇങ്ങനെ പറയേണ്ടിവന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ നിവൃത്തിയില്ല. പോലീസിന് മാറ്റം ഉണ്ടായെ തീരു. അല്ലെങ്കില്‍ ജനം ഇടപെടുമെന്ന് പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. തന്റെ പാര്‍ക്കിലെ മോഷണക്കേസും എംഎല്‍എ വിമര്‍ശനത്തിനായി ഉപയോഗിച്ചു.

പിന്നാലെ മുഖ്യപ്രഭാഷണത്തിന് കയറിയപ്പോള്‍ അല്‍പം തിരക്കിലാണെന്നും പ്രസം​ഗിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നും പറഞ്ഞു ഒറ്റവരിയില്‍ ആ​ശംസ അര്‍പ്പിച്ച് എസ്പി വേദി വിട്ടു പോകുകയും ചെയ്തു.


അതേസമയം ഇലന്തൂര്‍ നരബലി കേസ് അന്വേഷിച്ച് വിവരം പുറത്തുകൊണ്ടുവന്ന മിടുക്കനായ ഉദ്യോ​ഗസ്ഥനെയാണ് എംഎല്‍എ പരസ്യമായി അധിക്ഷേപിച്ചതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇലന്തൂര്‍ കേസ് തെളിയിച്ച പോലീസ് ടീമിന്റെ തലവനാണ് എസ്പി ശശീധരന്‍.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions