നാട്ടുവാര്‍ത്തകള്‍

സൗജന്യ ബാഗേജ്‌ അലവന്‍സില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌



ദുബായ് : യുഎഇയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ്‌ അലവന്‍സില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വ്യക്തമാക്കി. ഓഗസ്‌റ്റ്‌ 19 മുതല്‍ ബാഗേജുമായി ബന്ധപ്പെട്ട്‌ പ്രാബല്യത്തില്‍ വന്ന പുതിയ പരിഷ്‌ക്കരണം കോര്‍പ്പറേറ്റ്‌ ബുക്കിംഗുകളായ കോര്‍പ്പറേറ്റ്‌ വാല്യൂ, കോര്‍പ്പറേറ്റ്‌ ഫ്‌ളക്‌സ്‌ എന്നിവയ്‌ക്ക്‌ മാത്രമാണ്‌ ബാധകം.

എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റ്‌, മൊബൈല്‍ ആപ്പ്‌, മറ്റ്‌ പ്രമുഖ ബുക്കിംഗ്‌ ചാനലുകള്‍ എന്നിവ മുഖേന ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന റീടെയില്‍ കസ്റ്റമേഴ്സിന് ഈ മാറ്റം ബാധകമല്ല. യുഎഇ ഒഴികെ മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ക്കുളള സൗജന്യ ബാഗേജ്‌ അലവന്‍സ്‌ 30 കിലോ ആയും ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുളളത്‌ 20 കിലോ ആയും തുടരും. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള സൗജന്യ ബാഗേജ്‌ അലവന്‍സ്‌ 20 കിലോ ആയും തുടരും.

കൂടാതെ പ്രത്യേക പ്രമോഷന്‍ കാമ്പയിനുകളുടെ ഭാഗമായി 70 ശതമാനം വരെ കിഴിവോടെയുള്ള ബാഗേജ്‌ അലവന്‍സുകളും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വെബ്സൈറ്റില്‍ ലഭ്യമാണ്. നിലവില്‍ യുഎഇയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളില്‍ പ്രത്യേക നിരക്കായ 50 ദിര്‍ഹത്തിന്‌ 5 കിലോ ബാഗേജും 75 ദിര്‍ഹത്തിന്‌ 10 കിലോ ബാഗേജും അധികമായി കൊണ്ടുവരാം.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions