നാട്ടുവാര്‍ത്തകള്‍

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്ന രാജ്യങ്ങളില്‍ നിന്ന് യുകെ മായുന്നു

വിദേശരാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. മുമ്പ് ഭൂരിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിനായി തിരഞ്ഞെടുത്തിരുന്ന രാജ്യം യുകെ ആയിരുന്നു. 1998ല്‍ 3,112 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു യുകെയില്‍ ഉപരിപഠനത്തിനായി പോയിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം ഈ സംഖ്യ 1.42 ലക്ഷമായി കൂടിയിരുന്നു. എന്നാല്‍ ഒരൊറ്റ വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുകെ പ്രിയം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഉപരിപഠനത്തിനായി യുകെയിലേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 23 ശതമാനം കുറവാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്. യുകെയിലേക്ക് ഉപരിപഠനത്തിനായി എത്തിയിരുന്ന ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ നിന്നുള്ളവരാണ്. നിലവിലെ കണക്കനുസരിച്ച് യുകെയിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ നാലില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്.

യുകെ ഗവണ്‍മെന്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രീതി കുറയാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പില്‍ ആശ്രിതരെ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നത് നിര്‍ത്തലാക്കിയത് വലിയൊരു വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരുന്നു. കൂടാതെ യുകെയിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ ചെയ്യുന്നതിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഠനശേഷം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ തന്നെ രണ്ടുവര്‍ഷം ജോലി ചെയ്യാന്‍ കഴിയുന്ന ഗ്രാജുവേറ്റ് റൂട്ട് വിസ ആയിരുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുകെയിലേക്ക് ആകര്‍ഷിച്ചിരുന്ന ഒരു പ്രധാന ഘടകം. ഭൂരിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഗ്രാജുവേറ്റ് റൂട്ട് വിസയിലാണ് ഇവിടെ എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഋഷി സുനക് സര്‍ക്കാര്‍ ഈ വിസയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് 2015 മുതല്‍ ഓരോ വര്‍ഷവും വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു കെ കുടിയേറ്റത്തില്‍ ഈ വര്‍ഷം വലിയ കുറവ് ഉണ്ടായിരിക്കുന്നത്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions